കശ്മിരില്‍ പാക് ഷെല്ലാക്രമണം: സൈനികന് മരിച്ചു
കശ്മിര്:ഒരാഴ്ചത്തെ ശാന്തതയ്ക്കു ശേഷം പാക് സൈന്യം നടത്തിയ ആക്രമണത്തില്‍ ഒരു സൈനികന് മരിച്ചു. അതിര്‍ത്തിയില്‍ പൂഞ്ച് ജില്ലയില്‍ ബലാകോട്ട് മേഖലയിലാണ് പാക് ഷെല്ലാക്രമണം നടത്തിയത്. രജപുത്താന റൈഫിള്‍സിലെ സുധേഷ് കുമാര്‍ എന്ന ജവാനാണ് മരിച്ചതെന്ന് സൈനിക വക്താവ് അറിയിച്ചു. ഇന്നലെ വൈകുന്നേരം ആറോടുകൂടിയാണ് ആക്രമണമുണ്ടായത്. അതേസമയം ജമ്മു കശ്മിരിലെ രജൗറി ജില്ലയിലെ അതിര്‍ത്തി ഗ്രാമങ്ങള്‍ക്കു നേരെയും ഇന്നലെ പാക് സൈന്യം ഷെല്ലാക്രമണം നടത്തി. ഇന്ത്യന്‍ സൈന്യം ശക്തമായി തിരിച്ചടിച്ചതോടെയാണ് പാക് സൈന്യം പിന്‍വാങ്ങിയതെന്ന് സൈനിക വക്താവ് അറിയിച്ചു.
ജില്ലയിലെ നൗഷേറ മേഖലയിലാണ് ആക്രമണമുണ്ടായത്. ഈ സംഭവത്തില്‍ ആര്‍ക്കും പരുക്കേറ്റതായി റിപ്പോര്‍ട്ടില്ല. 25ലധികം തവണ പാകിസ്താന് വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് ഇന്ത്യന്‍ ഗ്രാമങ്ങളിലേക്ക് ആക്രമണം നടത്തിയെന്ന് സൈനിക വക്താവ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."