ഡിജിറ്റല്‍ ഇന്ത്യ വാഹന പ്രചരണ കലാജാഥ തുടങ്ങി
പൈനാവ്: പൊതുജനങ്ങളില്‍ ഡിജിറ്റല്‍ ഇന്ത്യ പദ്ധതി സംബന്ധിച്ച ബോധവല്‍ക്കരണം നടത്തുന്നതിനായി തിരുവനന്തപുരത്തു നിന്നാരംഭിച്ച് കാസര്‍കോഡ് അവസാനിക്കുന്ന വാഹന പ്രചരണ കലാജാഥ ജില്ലയില്‍ പര്യടനം തുടങ്ങി. കലക്ട്രേറ്റില്‍ അഡ്വ.ജോയ്സ് ജോര്‍ജ് എം.പി. കലാജാഥ ഫ്ളാഗ് ഓഫ് ചെയ്തു. ജില്ലാ കലക്ടര്‍ ജി.ആര്.ഗോകുല്‍ റൂട്ട് മാപ്പ് കൈമാറി .
അറക്കുളം പഞ്ചായത്തിലെ മൂലമറ്റത്ത് നിന്ന് ആരംഭിച്ച കലാജാഥ ജില്ലയിലെ 40 അക്ഷയ കേന്ദ്രങ്ങള്‍ കേന്ദ്രീകരിച്ചാണ് പ്രചാരണം നടത്തുന്നത്. ഒക്ടോബര്‍ 17 മുതല്‍ നവംബര്‍ 8 വരെയാണ് കലാജാഥയുടെ ജില്ലയിലെ പ്രചരണ പരിപാടി. ഉദ്ഘാടന ചടങ്ങില്‍ സന്തോഷ് വി.റ്റി. ടെക്നിക്കല്‍ ഡയറക്ടര്‍ (എന്‍.ഐ.സി. തിരുവനന്തപുരം ) ജില്ലാ ഇന്‍ഫര്‍മാറ്റിക്സ് ഓഫീസര്‍ ഇന്‍ചാര്‍ജ്ജ് ജോര്‍ജ് ഈപ്പന് , അക്ഷയ ജില്ലാ പ്രോജക്ട് മാനേജര്‍ നിവേദ്.എസ് എന്നിവര്‍ സന്നിഹിതരായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."