കഞ്ചാവുമായി ക്വട്ടേഷന്‍ സംഘാംഗം പിടിയില്‍
ആലപ്പുഴ: ടൂറിസ്റ്റ് കേന്ദ്രങ്ങളിലെ ഹോംസ്റ്റേകളിലും റിസോര്‍ട്ടുകളിലും കഞ്ചാവ് വിതരണം ചെയ്യുന്ന സംഘത്തിലെ ഒരാള്‍ പിടിയില്‍. കൃഷ്ണപുരം വെമ്പാലില്‍ വീട്ടില്‍ മനോജ് കൃഷ്ണനാണ് എക്‌സൈസിന്റെ പിടിയിലായത്.
കൊലപാതകവും കൊലപാതകശ്രമവും ഉള്‍പ്പടെ നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയും ക്വട്ടേഷന്‍ സംഘത്തിലെ അംഗവുമാണ് ഇയാളെന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
100 ഗ്രാം കഞ്ചാവുമായി ആലപ്പുഴ കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്റിനു കിഴക്കു ഭാഗത്ത് വെച്ചാണ് ്മനോജ് പിടിയിലായത്.
ആലപ്പുഴ എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് ആന്റ് ആന്റീ നാര്‍കോട്ടിക് സ്‌പെഷ്യല്‍ സ്‌ക്വാഡിലെ എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ കെ ആര്‍ ബാബു പ്രിവന്റീവ് ഓഫീസര്‍മാരായ ബാബു. എന്‍, റ്റി പ്രിയലാല്‍, എ കുഞ്ഞുമോന്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ജി അലക്‌സാണ്ടര്‍, റെനി എം, അനിലാല്‍ പി, ജിയേഷ് റ്റി, വിപിന്‍ വി ബി, റഹിം എസ്സ് ആര്‍, ഡ്രൈവര്‍ എസ്സ് എന്‍ സന്തോഷ് എന്നിവര്‍ റെയഡില്‍ പങ്കെടുത്തു.
വ്യാജമദ്യം, മയക്കുമരുന്ന് എന്നിവസംബന്ധിച്ചവിവരങ്ങള്‍ 9400069494, 9400069495, 0477 -2251639 എന്നീ ഫോണ്‍ നമ്പറുകളില്‍ അറിയിക്കണമെന്ന് എക്‌സെസ് അധികൃതര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."