കാക്കനാട് ചില്‍ഡ്രന്‍സ് ഹോമിലെ അന്തേവാസികളെ എണ്ണം കുറയ്ക്കാന്‍ തീരുമാനം
കാക്കനാട്: അടിസ്ഥാന സൗകര്യമില്ലാതെ പൊറുതി മുട്ടിയ കാക്കനാട് ചില്‍ഡ്രന്‍സ് ഹോമിലെ അന്തേവാസികളെ എണ്ണം പരമാവധി കുറയ്ക്കാന്‍ സാമൂഹ്യ നീതി വകുപ്പ് തീരുമാനം. വീട്ടില്‍ പോയി രക്ഷിതാക്കള്‍ക്കൊപ്പം താമസിക്കാന്‍ സൗകര്യമുള്ള പെണ്‍കുട്ടികളെയായിരിക്കും ചില്‍ഡ്രന്‍സ് ഹോമില്‍ നിന്നും ആദ്യം കുടിയിറക്കുക. വീട്ടില്‍ നിന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ചേര്‍ന്ന് പഠിക്കാനുള്ള ഫീസ് ഉള്‍പ്പെടെ നല്‍കാന്‍ സര്‍ക്കാര്‍ ഉത്തരവായിട്ടുണ്ടെന്ന് സാമൂഹ്യ നിതി വകുപ്പ് അസി. ഡയറക്ടര്‍ കെ.കെ വിനയന്‍ പറഞ്ഞു.
പഠിക്കുന്ന കോഴ്‌സുകള്‍ക്കനുസരിച്ചായിരിക്കും ഫീസ് നല്‍കുക. ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടെ തീരുമാന പ്രകാരമായിരിക്കും അന്തേവാസികളെ ഒഴിവാക്കുക. പ്രശ്‌നക്കാരായ നാല് പെണ്‍കുട്ടികളെ ഇവിടെ നിന്നും മാറ്റിപാര്‍പ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. വീടുകളില്‍ പീഡനത്തിന് ഇരയായി കേസുകളെ തുടര്‍ന്ന് ചില്‍ഡ്രന്‍സ് ഹോമില്‍ പ്രവേശിപ്പിച്ചിരിക്കുന്ന പെണ്‍കുട്ടികളെ തിരിച്ച് വീട്ടിലെത്തിയാല്‍ പഠനവും ഭാവിയും സുരക്ഷിതമായിരിക്കുമെന്നാണ് അധികൃതരുടെ കണക്ക്ക്കൂട്ടല്‍. എന്നാല്‍, ചില്‍ഡ്രന്‍സ് ഹോമില്‍ നിലവിലുള്ള അന്തേവാസികളില്‍ 810 വരെ മാത്രമാണ് നിലവില്‍ ഒഴിവാക്കാന്‍ കഴിയുന്ന സാഹചര്യമുള്ളത്. അന്തേവാസികളുടെ എണ്ണം അമ്പതില്‍ താഴെയാക്കി പരിമിതപ്പെടുത്താനാണ് അധികൃതര്‍ ശ്രമിക്കുന്നത്.
കുട്ടികളുടെ എണ്ണം പരിമിതിപ്പെടുത്തിയില്ലെങ്കില്‍ അരക്ഷിതാവസ്ഥയും സുരക്ഷിതത്വ ഭ ീഷണിയും ചില്‍ഡ്രന്‍സ് ഹോമിനെ ഇനിയും വിവാദ ചുഴിയിലാക്കുമെന്നാണ് അധികൃതര്‍ ഭയപ്പെടുന്നത്. ചില്‍ഡ്രന്‍സ് ഹോം വളപ്പിനുള്ളില്‍ തന്നെയുള്ള ആണ്‍കുട്ടികളുടെ ഒബ്‌സര്‍വേഷന്‍ ഹോം മാറ്റിസ്ഥാപിക്കാനുള്ള തീരുമാനവും സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്. ക്രിമിനല്‍ പശ്ചാതലമുള്ള ആണ്‍കുട്ടികളാണ് ഒബ്‌സര്‍വേഷന്‍ ഹോമില്‍ കഴിയുന്നത്. ഇത് ചില്‍ഡ്രന്‍സ് ഹോമിലെ പെണ്‍കുട്ടികള്‍ക്ക് കടുത്ത ഭീഷണിയാണ് ഉയര്‍ത്തുന്നത്. ഈ സാഹചര്യത്തിലാണ് സുരക്ഷ കണക്കിലെടുത്ത് ഒബ്‌സര്‍വേഷന്‍ ഹോം മാറ്റി സ്ഥാപിക്കണമെന്നാവശ്യപ്പെട്ടിരിക്കുന്നത്.
അതേസമയം രക്ഷിതാക്കളും ഉറ്റവരുമില്ലാത്തവരും ചില്‍ഡ്രന്‍സ് ഹോമില്‍ തന്നെ നിലനിര്‍ത്തുകയും ചെയ്യും. കഴിഞ്ഞ നാല് ദിവസങ്ങളിലായി അധികൃതരുടെ ഉറക്കം കെടുത്തിയ സംഭവ വികാസങ്ങള്‍ക്ക് കാരണക്കാരായ പെണ്‍കുട്ടികളെ ചില്‍ഡ്രന്‍സ് ഹോമില്‍ നിന്ന് ഒഴിവാക്കണമെന്ന കര്‍ശന നിലപാടിലാണ് അധികൃതര്‍. ഇവിടെ അടിസ്ഥാന സൗകര്യമില്ലാത്തതിലും കേയര്‍ടേക്കര്‍മാരുടെ പീഡനത്തിലും പ്രതിഷേധിച്ച് കെട്ടിടത്തിന് മുകളില്‍ കയറി 20 പെണ്‍കുട്ടികള്‍ ഭീഷണി മുഴക്കിയതാണു ചില്‍ഡ്രന്‍സ് ഹോം വിവാദ ചുഴിലായത്.
മാനസിക ശാരീരിക പീഡനത്തിന് ഇരയാകുന്ന ചെറിയ കുട്ടികള്‍ക്ക് പ്രത്യേക പരിഗണന നല്‍കാന്‍ സാമൂഹ്യ നീതിവകുപ്പിന്റെ തീരുമാനം. ആറ് മുതല്‍ 18 വയസ്സുവരെയുള്ള പെണ്‍കുട്ടികളെയാണ് നിലവില്‍ ഡോര്‍മെറ്ററികളില്‍ താമസിപ്പിച്ചിരിക്കുന്നത്.
ഇത്മൂലം ചെറിയ കുട്ടികള്‍ മുതിര്‍ന്ന പെണ്‍ക്കുട്ടികളില്‍ നിന്ന് ശാരീരികവും മാനസികവുമായ പീഡനത്തിന് ഇരയാകുന്നതായാണ് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടെ കണ്ടെത്തല്‍. ഇതേ തുടര്‍ന്നാണ് ആറ് മുതല്‍ 10 വയസുവരെയും 11 മുതല്‍ 15 വയസ്സുവരെയും അതിന് മുകളില്‍ 18 വയസുവരെയുള്ള കുട്ടികള്‍ക്ക് പ്രത്യേക ഡോര്‍മെറ്ററികളും അനുവദിക്കാനാണ് തീരുമാനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."