HOME
DETAILS
MAL
ആശുപത്രിയില്‍ മാനസിക രോഗിയുടെ പരാക്രമം
backup
October 17 2016 | 19:10 PM
പള്ളുരുത്തി: കരുവേലിപ്പടി ഗവ. മഹാരാജാസ് ആശുപത്രിയില്‍ മനോരോഗിയുടെ പരാക്രമണം. ഇന്നലെ ഉച്ചതിരിഞ്ഞ് പരുക്കേറ്റ നിലയിലെത്തിയ കൊട്ടാരം നിസാര്‍ എന്നയാളാണ് ആശുപത്രിയില്‍ അതിക്രമം നടത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്.
ഡ്രസിങ് റൂമില്‍ കയറി ടേബിള്‍ തകര്‍ത്ത ഇയാള്‍ സ്ത്രീകളുടെ വാര്‍ഡിലെത്തി രോഗികള്‍ക്കു നേരെ പാഞ്ഞടുത്തു. പരിഭ്രാന്തരായ രോഗികള്‍ പരക്കം പാഞ്ഞു. ഒരു മണിക്കൂറുകളോളം ആശുപത്രിയില്‍ ഭീതി പരത്തിയ അക്രമി ഉപകരണങ്ങള്‍ തകര്‍ത്തെറിഞ്ഞു.
ഈ സമയം ആശുപത്രിയിലെ പൊലിസ് എയ്ഡ് പോസ്റ്റില്‍ ഡ്യൂട്ടിക്ക് പൊലിസുകാരനില്ലായിരുന്നുവെന്ന് രോഗികള്‍ പരാതിപ്പെട്ടു.
തോപ്പുംപടി സ്റ്റേഷനില്‍ നിന്നും പൊലിസെത്തിയെങ്കിലും ഇയാളെ അറസ്റ്റ് ചെയ്തില്ല. തുടര്‍ന്ന് ആശുപത്രി സൂപ്രണ്ട് പരാതി നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."