ജിഷാവധം: ഏകദിന ഉപവാസം നടത്തുമെന്ന്
കൊച്ചി: ജിഷാ വധക്കേസില്‍ പൊലിസ് തുടരുന്ന അനാസ്ഥക്കെതിരെ ഭാരതീയ പട്ടിക ജന സമാജം ഇന്ന് ഐ.ജി ഓഫിസിനു മുന്നില്‍ ഏകദിന ഉപവാസം സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ജിഷയുടെ കൊലപാതകം സി.ബി.ഐ അന്വേഷിക്കുക, തെളിവുകള്‍ നശിപ്പിച്ച കുറുപ്പംപടി എസ്.ഐയെ സസ്‌പെന്‍ഡ് ചെയ്യുക, ജിഷയുടെ കൊലപാതക കേസിലെ ഗൂഢോലചനയും ഉന്നത ഇടപെടലും പുറത്തുകൊണ്ടുവരിക, പൊലിസിന്റെയും ഭരണാധികാരികളുടെയും ഒത്തുകളി അവസാനിപ്പിക്കുക, വര്‍ധിച്ചുവരുന്ന ദളിത് പീഡനങ്ങളില്‍ പൊലിസ് അനാസ്ഥ അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് നടത്തുന്ന പ്രക്ഷോഭ പരിപാടികള്‍ക്ക് മുന്നോടിയായാണ് ഏകദിന ഉപവാസം. സമാജം സംസ്ഥാന പ്രസിഡന്റ് രാജു കുമ്പ്‌ളാനാണ് ഉപവാസം അനുഷ്ഠിക്കുന്നത്.
പ്രാദേശിക തലത്തില്‍ പ്രതിഷേധങ്ങളും റൂറല്‍ എസ്.പി ഓഫിസ് മാര്‍ച്ചും നടത്തിയിട്ടും നടപടി സ്വീകരിക്കാത്ത സാഹചര്യത്തിലാണ് സംഘടന വലിയ പ്രക്ഷോഭങ്ങളിലേക്ക് പോകുന്നതെന്ന് രാജു കുമ്പ്‌ളാന്‍, ജനറല്‍ സെക്രട്ടറി ഷൈജു കാവനത്തില്‍, ട്രഷറര്‍ കെ.എം ബാബു എന്നിവര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."