പാനൂര്‍ മേഖലയില്‍ ബോംബ് സ്‌ക്വാഡ് പരിശോധന കര്‍ശനമാക്കി
ചൊക്ലി: പാനൂര്‍ മേഖലയിലെ പ്രത്യേക രാഷ്ട്രീയ സാഹചര്യത്തില്‍ ബോംബ് സ്‌ക്വാഡ് പരിശോധന കര്‍ശനമാക്കി. ചൊവ്വാഴ്ച്ച ചൊക്ലി പൊലിസ് സ്റ്റേഷന്‍ പരിധിയിലെ ഒളവിലം, കനക തീര്‍ഥം ഭാഗങ്ങളില്‍ പരിശോധന നടത്തി. ആള്‍വാസമില്ലാതെ വര്‍ഷങ്ങളായി അടഞ്ഞുകിടക്കുന്ന വീടുകളും ഒഴിഞ്ഞ പ്രദേശങ്ങളിലുമാണ് ബോംബ് സ്‌ക്വാഡും ചൊക്ലി പൊലിസും പരിശോധനയ്‌ക്കെത്തിയത്.
ചൊക്ലി അഡീഷണല്‍ എസ്.ഐമാരായ പ്രേംദാസ്, സുരേന്ദ്രന്‍ എന്നിവര്‍ പരിശോധനയ്ക്കു നേതൃത്വം നല്‍കി. കനക തീര്‍ഥം റോഡിലെ വര്‍ഷങ്ങളായി ഉപയോഗ ശൂന്യമായി കാടുപിടിച്ചു കിടക്കുന്ന പാനൂര്‍ നഗരസഭയുടെ കീഴിലുള്ള പെരിങ്ങളം പഞ്ചായത്ത് മിനി സ്റ്റേഡിയത്തിലും പരിശോധന നടത്തി. പെട്ടെന്ന് ആര്‍ക്കും എത്തിപ്പെടാന്‍ സാധിക്കാത്ത വിധത്തില്‍ കാടുപിടിച്ചു കിടക്കുന്ന സ്റ്റേഡിയത്തില്‍ നിന്നും നിരവധി മദ്യ കുപ്പികളും ചീട്ടുകളും കണ്ടെത്തിയത് പോലിസില്‍ സംശയം ബലപ്പെട്ടിരിക്കുകയാണ്. അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ഈ സ്റ്റേഡിയം വേദിയാകുന്നുണ്ടെന്നും അപരിചിതര്‍ ആരെങ്കിലും ഈ സ്ഥലത്തേക്ക് കയറി പോകുന്നത് കണ്ടാല്‍ പൊലിസില്‍ വിവരം അറിയിക്കണമെന്നും പ്രദേശവാസികളോട് പൊലിസ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."