HOME
DETAILS

ഉന്നത വിദ്യാഭ്യാസ രംഗത്തെ മികവിന്റെ കേന്ദ്രമാവണം അലിഗഡ് മലപ്പുറം സെന്റര്‍: പ്രൊഫ.പി.കെ അബ്ദുള്‍ അസീസ്

  
backup
October 18 2016 | 11:10 AM

%e0%b4%89%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%a4-%e0%b4%b5%e0%b4%bf%e0%b4%a6%e0%b5%8d%e0%b4%af%e0%b4%be%e0%b4%ad%e0%b5%8d%e0%b4%af%e0%b4%be%e0%b4%b8-%e0%b4%b0%e0%b4%82%e0%b4%97%e0%b4%a4%e0%b5%8d-3

പെരിന്തല്‍മണ്ണ: ഭരണഘടന വിഭാവനം ചെയ്ത ബഹുസ്വരതയുടെയും മതേതരത്വത്തിന്റെയും മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന ഉന്നത വിദ്യാഭ്യാസരംഗത്തെ മികവിന്റെ കേന്ദ്രമാവണം അലിഗഡ് മലപ്പുറം സെന്ററെന്ന് അലിഗഡ് സര്‍വകലാശാല മുന്‍ വൈസ്ചാന്‍സലര്‍ പ്രൊഫ. പി.കെ അബ്ദുള്‍ അസീസ് അഭിപ്രായപ്പെട്ടു.

പെരിന്തല്‍മണ്ണയിലെ അലിഗഡ് സെന്ററില്‍ നടന്ന സര്‍സയ്യിദ് അഹ്മദ് ഖാന്റെ 199ാം ജന്മദിനാഘോഷം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സര്‍വകലാശാലയുടെ സ്ഥാപകനും വിദ്യാഭ്യാസ പരിഷ്‌കര്‍ത്താവുമായിരുന്ന സര്‍ സയ്യിദ് അഹ്മദ് ഖാനും അലിഗഡ് മൂവ്‌മെന്റും ദേശീയോദ്ഗ്രഥനത്തിലും മതേതരത്വാശയങ്ങളുടെ വ്യാപനത്തിലും നല്‍കിയ സംഭാവനകള്‍ മഹത്തരമായിരുന്നുവെന്നും അവയുടെ തുടര്‍ച്ചകള്‍ക്കായിരിക്കണം കേന്ദ്രങ്ങള്‍ നിലകൊള്ളേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കാലികപ്രസക്തിയുള്ള കൂടുതല്‍ കോഴ്‌സുകള്‍ തുടങ്ങാനും അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കാനും കൂട്ടായ ശ്രമങ്ങള്‍ ഉണ്ടാവണമെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു. മലപ്പുറം കേന്ദ്രം ഡയറക്ടര്‍ പ്രൊഫസര്‍ ടി.എന്‍ സതീശന്‍ അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ അസിസ്റ്റന്റ് റജിസ്ട്രാര്‍ മുഹമ്മദ് അസംഖാന്‍ മലപ്പുറം കേന്ദ്രത്തിന്റെ വികസന പ്രവര്‍ത്തനങ്ങളുടെ രൂപരേഖ അവതരിപ്പിച്ചു. കേന്ദ്രത്തിനായി പുതുതായി വികസിപ്പിച്ച ഓഫിസ് ഓട്ടോമേഷന്‍ സോഫ്റ്റ്‌വെയര്‍ സീനിയര്‍ ടെക്‌നികല്‍ അസിസ്റ്റന്റ് റാഷിദ് സി കേന്ദ്രം ഡയറക്ടര്‍ പ്രഫസര്‍ സതീശനു സമര്‍പ്പിച്ചു. സര്‍സയ്യിദ് ദിനാഘോഷാത്തിന്റെ ഭാഗമായി സംഘടിപ്പിച്ച വിവിധ കലാ മത്സരപരിപാടികളിലെ വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ വിതരണം ചെയ്തു.

ചടങ്ങില്‍ തുഞ്ചന്‍ മെമ്മോറിയല്‍ ഗവണ്‍മെന്റ് കോളജ് പ്രിന്‍സിപ്പല്‍ ഡോ. വിജു നായരങ്ങാടി, മലപ്പുറം കേന്ദ്രം മൂന്‍ ഡയറക്ടര്‍ ഡോ.പി. മുഹമ്മദ്, സയ്യിദ് അഹ്മദ് സാദ്, നൗഷിഖ് പി.സി, സുരയ്യ പി. എന്നിവര്‍ സംസാരിച്ചു. പ്രോഗ്രാം കണ്‍വീനര്‍ ഡോ. മുഹമ്മദ് ബശീര്‍ നന്ദി പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡ്രൈവറുടെ ഗൂഗിള്‍ പേ അക്കൗണ്ട് വഴി കൈക്കൂലി നല്‍കി; ഇടുക്കി ഡിഎംഒ അറസ്റ്റില്‍

Kerala
  •  2 months ago
No Image

'എ.ഡി.ജി.പി വഴിവെട്ടിക്കൊടുത്തു, ആക്ഷന്‍ ഹീറോയെ പോലെ സുരേഷ് ഗോപിയെ എഴുന്നള്ളിച്ചു' സഭയില്‍ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷം 

Kerala
  •  2 months ago
No Image

'മുഖ്യമന്ത്രിയുടെ അപ്പനായാലും.....'പരാമര്‍ശം നാക്കുപിഴ; ആത്മാര്‍ഥമായി ക്ഷമ ചോദിക്കുന്നുവെന്ന് അന്‍വര്‍

Kerala
  •  2 months ago
No Image

ഓം പ്രകാശ് താമസിച്ച ഹോട്ടൽ മുറിയിൽ ലഹരി സാന്നിധ്യം കണ്ടെത്തിയതായി പൊലിസ് 

Kerala
  •  2 months ago
No Image

പൂരം കലക്കലില്‍ സഭയില്‍ രണ്ട് മണിക്കൂര്‍ ചര്‍ച്ച

Kerala
  •  2 months ago
No Image

ഹരിയാനയില്‍ സത്യപ്രതിജ്ഞ ശനിയാഴ്ച; നയാബ് സിങ് സെയ്‌നി മുഖ്യമന്ത്രിയായി തുടര്‍ന്നേക്കും

National
  •  2 months ago
No Image

നടന്‍ ടി.പി മാധവന്‍ അന്തരിച്ചു 

Kerala
  •  2 months ago
No Image

സ്‌കൂള്‍ കലോത്സവം: അപ്പീല്‍ തുക ഇരട്ടിയാക്കി, ഒരു കുട്ടിക്ക് പങ്കെടുക്കാവുന്ന പരമാവധി മത്സര ഇനം അഞ്ചാക്കി 

Kerala
  •  2 months ago
No Image

സ്വര്‍ണവിലയില്‍ വന്‍ ഇടിവ്; പവന് വില 56,800ല്‍ നിന്ന് 56,240ലേക്ക് 

Business
  •  2 months ago
No Image

ബാലറ്റ് ബുള്ളറ്റ്; കണക്കുതീർത്ത് ജമ്മു കശ്മിർ ജനത

National
  •  2 months ago