HOME
DETAILS
MAL
ജനറല്‍ ബോഡി യോഗം നടന്നു
backup
October 18 2016 | 20:10 PM
കുന്നംകുളം: കേരള ടാക്സ് പ്രാക്റ്റീഷണേഴ്സ് അസോസിയേഷന് കുന്നംകുളം മേഖല വാര്‍ഷിക ജനറല്‍ ബോഡി യോഗം നടന്നു. കെ.ടി.പി.എ തൃശൂര്‍ ജില്ലാ സെക്രട്ടറി പി.വി വിനോദ് ഉദ്ഘാടനം യോഗം ചെയ്തു.
ജി.എസ്.ടി നിയമവും, ടാക്സ് പ്രാക്റ്റീഷണേഴ്സ് ജില്ലാ സംസ്ഥാന സമ്മേളനങ്ങള്‍ എന്നിവയെക്കുറിച്ചുള്ള ചര്‍ച്ച നടന്നു. പ്രസിഡന്റ് എ.ദാമോദരന്‍ അധ്യക്ഷനായി.
മേഖല സെക്രട്ടറി സി.ജെ വര്‍ഗ്ഗീസ്, ജില്ലാ ട്രഷറര്‍ നന്ദകുമാര്‍, ജില്ലാ വൈസ് പ്രസിഡന്റ് ബിജു വര്‍ഗ്ഗീസ്, കെ.എം ചേറു, തിലക് ബാബു എന്നിവര്‍ സംസാരിച്ചു. പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പും നടന്നു. ജില്ലാ സമ്മേളനം ഒക്ടോബര്‍ 28 ന് തൃശൂരും, സംസ്ഥാന സമ്മേളനം ഡിസംബര്‍ 23 ന് പാലക്കാടും നടക്കുമെന്നും യോഗം അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."