അട്ടപ്പാടിയിലെ കില റീജ്യനല്‍ കേന്ദ്രം പ്രവര്‍ത്തനം തുടങ്ങി
മുളങ്കുന്നത്തുകാവ്: അട്ടപ്പാടി അഹാഡ്‌സിലെ കിലയുടെ റീജ്യനല്‍ പരിശീലനകേന്ദ്രത്തിന്റെ ഔപചാരികമായ പ്രവര്‍ത്തനം തുടങ്ങി. പട്ടികവര്‍ഗ്ഗ ഉപപദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട് ഊരു മൂപ്പന്‍മാര്‍ക്കുള്ള മൂന്നുദിവസത്തെ പരിശീലന പരിപാടിയായിരുന്നു ആദ്യത്തെ ചടങ്ങ്. റീജ്യനല്‍ സെന്ററിന്റെയും പരിശീലന പരിപാടിയുടെയും ഉദ്ഘാടനം കില കോഴ്‌സ് ഡയറക്ടര്‍ ഡോ.ജെ.ബി.രാജന്‍ നിര്‍വഹിച്ചു. കിര്‍ത്താഡ്‌സ് മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ കെ.വി.മോഹന്‍കുമാര്‍ അധ്യക്ഷനായി. കില ട്രെയിനിങ് അസോസിയേറ്റ് പ്രതാപ് സിങ്, കോര്‍ഡിനേറ്റര്‍ യു.വി.ബാബുരാജ്, ഇ.ജി ജോസഫ് എന്നിവര്‍ സംസാരിച്ചു. വയനാട്‌സുല്‍ത്താന്‍ബത്തേരി മേഖലയില്‍നിന്നും പാലക്കാട് അട്ടപ്പാടി മേഖലയില്‍ നിന്നുമുള്ള 60 ഊരുമൂപ്പന്മാരാണ് പരിശീലനത്തില്‍ പങ്കെടുക്കുന്നത്. ഏറ്റവും പിന്നോക്കം നില്‍ക്കുന്ന ഊരുകളില്‍നിന്നുള്ള മൂപ്പന്മാരാണിവര്‍.നാലു ബാച്ചുകളിലായി 250 പേര്‍ക്കാണ് ഇവിടെ പരിശീലനം നല്‍കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."