സാമൂഹ്യ ശാസ്ത്രമേള പ്രശ്‌നോത്തരി വിജയികള്‍
വളാഞ്ചേരി: കുറ്റിപ്പുറം ഉപജില്ലാ ശാസ്‌ത്രോത്സവത്തിന്റെ ഭാഗമായി സബ്‌സില്ലാ സാമൂഹ്യശാസ്ത്ര കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച പ്രശ്‌നോത്തരിയില്‍ എല്‍.പി വിഭാഗത്തില്‍ പുറമണ്ണൂര്‍ മജ്‌ലിസ് എല്‍.പി സ്‌കൂളിലെ എന്‍. പര്‍വേശ് ഹാമിദ്, പി. ഹന്നാഫാതിമ എന്നിവര്‍ ഒന്നാംസ്ഥാനവും ഇരിമ്പിളിയം എ.എല്‍.പിയിലെ പി.എന്‍ മിന്‍ഷ, എം. ഫാത്വിമ റിന്‍ഷ എന്നിവര്‍ രണ്ടാം സ്ഥാനവും ജി.എല്‍.പി കല്‍പകഞ്ചേരിയിലെ വി. സഫ്‌ന ഷെറി, കെ. അര്‍ഷ എന്നിവര്‍ മൂന്നാം സ്ഥാനവും നേടി.
യു.പി വിഭാഗത്തില്‍ യഥാക്രമം കല്ലിങ്ങല്‍പറമ്പ് എം.എസ്.എം.എച്ച്.എസ്.എസിലെ കെ. ഷിഫാന ഷെറിന്‍, പി. നിദാറഹ്മ, കല്‍പകഞ്ചേരി ജി.വി.എച്ച്.എസ്.എസിലെ സി. പ്രണവ് പ്രകാശ്, കെ.കെ മുഹ്‌സിന, എ.യു.പി.എസ് മാറാക്കരയിലെ ടി.പി സജ്‌ന, സി. വാജിദ്, വൈക്കത്തൂര്‍ എ.യു.പി.എസിലെ കെ.വി അശ്വിന്‍, ബി. അഭിരാം എന്നിവര്‍ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ നേടി.
ഹൈസ്‌കൂള്‍ വിഭാഗത്തില്‍ ചേരുരാല്‍ എച്ച്.എസ്.എസിലെ പി. വിവേക് വര്‍മ, കെ. ദേവിക ഒന്നാംസ്ഥാനവും ബി.എച്ച്.എസ്.എസ് മാവണ്ടിയൂരിലെ വി. ഫാതിമ നഹ, എസ്.ഹരിഷ് മോഹന്‍ രണ്ടാം സ്ഥാനവും ഇരിമ്പിളിയം എം.ഇ.എസ്.എച്ച്.എസ്.എസിലെ എ.പി ശ്രീദേവ്, കെ. മഹ്ബൂബ് അലി മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ മാവണ്ടിയൂര്‍ ബി.എച്ച്.എസ്.എസിലെ എന്‍. മുഹമ്മദ് ഷഫീഖ്, പി. മുഹമ്മദ് ബാദുഷാ എന്നിവര്‍ ഒന്നാംസ്ഥാനവും മാറാക്കര വി.വി.എം.എച്ച്.എസ്.എസിലെ കെ. മുര്‍ഷിദ, പി. മുഹ്‌സിന എന്നിവര്‍ രണ്ടാം സ്ഥാനവും നേടി. പി. റിയാസ്, കെ. സുകേഷ്, കൗണ്‍സില്‍ സെക്രട്ടറി വി.പി ഉസ്മാന്‍, സുമേഷ് മാവണ്ടിയൂര്‍ നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."