മാതൃ ശിശു കെട്ടിടം ഉദ്ഘാടനത്തിനൊരുങ്ങുന്നു
എടപ്പാള്‍: എടപ്പാള്‍ കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററിനോട് ചേര്‍ന്നു കോടികള്‍ ചെലവഴിച്ചു നിര്‍മിച്ച മാതൃ ശിശു കെട്ടിടം ഉദ്ഘാടനത്തിനൊരുങ്ങുന്നു. വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ആധുനിക സൗകര്യങ്ങളോടെ കെട്ടിടം നിര്‍മിച്ചത്. പഴയ ആശുപത്രിയും പുതിയ കെട്ടിടവും ചേര്‍ന്ന് റാംപ് നിര്‍മിക്കാത്തതും കെട്ടിടത്തിനു നമ്പര്‍ ലഭിക്കാത്തതും കാരണം ഉദ്ഘാടനം നടത്താന്‍ സാധിച്ചിരുന്നില്ല.
നിലവിലെ ആശുപത്രിയില്‍ ആവശ്യത്തിനു സൗകര്യങ്ങളില്ലാത്തതിനെ തുടര്‍ന്നു പുതിയ കെട്ടിടം ഉടന്‍ തുറന്നുകൊടുക്കണമെന്നാവശ്യപ്പെട്ടു വിവിധ സംഘടനകളും നാട്ടുകാരും പ്രത്യക്ഷ സമരരംഗത്തിറങ്ങിയിരുന്നു. തുടര്‍ന്നാണ് ഉദ്ഘാടനം നടത്തുന്നതിനാവശ്യമായ നടപടികള്‍ പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് അധികൃതര്‍ വേഗത്തിലാക്കിയത്. കെട്ടിട നമ്പര്‍ ലഭിക്കുന്നതിനായി പഞ്ചായത്തില്‍ അപേക്ഷ നല്‍കുകയും ഇതു പരിഗണിച്ചു നമ്പര്‍ ലഭ്യമാക്കുന്ന ജോലികള്‍ വേഗത്തിലാക്കുകയും ചെയ്തു. അവശേഷിക്കുന്ന അറ്റകുറ്റപ്പണികളും ഉടന്‍ പൂര്‍ത്തീകരിച്ച് ഉദ്ഘാടനം നടത്തി രോഗികള്‍ക്ക് തുറന്നുകൊടുക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."