ലിവര്‍പൂള്‍- മാഞ്ചസ്റ്റര്‍ പോരാട്ടം സമനില
ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ കരുത്തന്മാരുടെ പോരാട്ടം ഗോള്‍രഹിത സമനില. ലിവര്‍പൂള്‍ സ്വന്തം തട്ടകത്തില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡുമായി ഗോള്‍രഹിത സമനിലയില്‍ പിരിയുകയായിരുന്നു. കളിയിലുടനീളം മികച്ച ആക്രമണ ഫുട്ബോള്‍ പുറത്തെടുത്തിട്ടും ലിവര്‍പൂളിനു വല ചലിപ്പിക്കാന്‍ സാധിക്കാതെ വന്നു. നിരന്തരം അവസരങ്ങള്‍ സൃഷ്ടിച്ചെങ്കിലും മാഞ്ചസ്റ്റര്‍ താരം അന്റോണിയോ വലന്‍സിയയുടേയും ഗോള്‍ കീപ്പര്‍ ഡി ജിയയുടേയും മിന്നല്‍ രക്ഷപ്പെടുത്തലുകള്‍ ലിവര്‍പൂളിന്റെ കണക്കുകൂട്ടലുകള്‍ തെറ്റിച്ചു കളഞ്ഞു. ഇരു ടീമുകളും ഓരോ പോയിന്റുകള്‍ പങ്കിട്ടു. ലിവര്‍പൂള്‍ നാലാം സ്ഥാനത്തും മാഞ്ചസ്റ്റര്‍ യുനൈറ്റഡ് ഏഴാമതും നില്ക്കുന്നു.
മാഡ്രിഡ്: സ്പാനിഷ് ലാ ലിഗയില്‍ എയ്ബറിനെ 2-3നു ഓസാസുന വീഴ്ത്തി. മിലാന്: ഇറ്റാലിയന്‍ സീരി എയില്‍ ടൊറിനൊ ഒന്നിനെതിരേ നാലു ഗോളുകള്‍ക്ക് പാലെര്‍മോയെ കീഴടക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."