HOME
DETAILS
MAL
വഴിയോര കച്ചവടക്കാര്‍ സായാഹ്ന ധര്‍ണ നടത്തി
backup
October 18 2016 | 21:10 PM
നിലമ്പൂര്‍: സംസ്ഥാനത്തെ മുഴുവന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും തെരുവു കച്ചവട സമിതികള്‍ രൂപീകരിക്കുക, തൊഴില്‍ സുരക്ഷ നല്കി വഴിയോര കച്ചവടക്കാര്‍ക്കു ലൈസന്‍സ് നല്‍കുക, ഒഴിപ്പിക്കല്‍ നടപടി നിര്‍ത്തിവെക്കുക, 2014 ലെ വഴിയോര കച്ചവട ഉപജീവന സംരക്ഷണ നിയമത്തെ അടിസ്ഥാനപ്പെടുത്തി നിയമനിര്‍മാണം നടത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചു വഴിയോര കച്ചവട തൊഴിലാളി യൂണിയന് (സി.ഐ.ടി.യു) നിലമ്പൂരില്‍ സായാഹ്ന ധര്‍ണ നടത്തി.
സി.പി.എം നിലമ്പൂര്‍ ഏരിയ സെക്രട്ടറി ഇ.പത്മാക്ഷന് ഉദ്ഘാടനം ചെയ്തു. വി.കെ കുമാരന് അധ്യക്ഷനായി. പി.വി ഇസ്മായില്‍, കെ.റഹീം, യൂസഫ് എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."