കുറ്റ്യാടി മണ്ഡലം സമ്പൂര്‍ണ വൈദ്യുതീകരണത്തിലേക്ക്
തൊട്ടില്‍പ്പാലം: കുറ്റ്യാടി നിയോജക മണ്ഡലത്തെ അടുത്ത വര്‍ഷം മാര്‍ച്ചോടെ സമ്പൂര്‍ണ വൈദ്യുതീകൃത മണ്ഡലമായി പ്രഖ്യാപിക്കുമെന്നു വൈദ്യുതി മന്ത്രി കടകംപള്ളി സുരേന്ദ്രന്. നിയമസഭയില്‍ നിയോജക മണ്ഡലം എം.എല്‍.എ പാറക്കല്‍ അബ്ദുല്ലയുടെ ചോദ്യത്തിനു രേഖാമൂലം നല്കിയ മറുപടിയിലാണു മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
മണ്ഡലത്തിലെ എട്ടു പഞ്ചായത്തുകളിലായി മൊത്തം 603 അപേക്ഷകളാണു വൈദ്യുതീകരണത്തിനായി ഇതിനകം ലഭിച്ചത്. കുറ്റ്യാടി പഞ്ചായത്ത് 45, വേളം 121, കുന്നുമ്മല്‍ 29, ആയഞ്ചേരി 41, തിരുവള്ളൂര്‍ 105, മണിയൂര്‍ 166, വില്യാപ്പള്ളി 53, പുറമേരി 43 എന്നിങ്ങനെയാണു ലഭിച്ച അപേക്ഷകളുടെ പഞ്ചായത്ത് തിരിച്ചുള്ള കണക്ക്. അപേക്ഷകള്‍ക്കുമേല്‍ എസ്റ്റിമേറ്റ് തയാറാക്കുന്ന പ്രവൃത്തികള്‍ പൂര്‍ത്തീകരിച്ചതായി എം.എല്‍.എ അറിയിച്ചു.
നേരത്തെ, മണ്ഡലത്തിലെ സമ്പൂര്‍ണ വൈദ്യുതീകരണം സംബന്ധിച്ച് കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരുടെയും പഞ്ചായത്ത് പ്രസിഡന്റുമാരുടെയും വിപുലമായ യോഗം പാറക്കല്‍ അബ്ദുല്ല എം.എല്‍.എ വിളിച്ചുചേര്‍ത്തിരുന്നു. ഈ യോഗത്തില്‍ ഉയര്‍ന്നുവന്ന നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് അപേക്ഷകള്‍ ക്ഷണിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."