ഒക്ടോബറിലെ റേഷന്‍ വിതരണം
കല്പറ്റ: പൊതുവിതരണ സംവിധാനത്തിലൂടെ ജില്ലയിലെ റേഷന്‍ കടകള്‍ വഴി ബി.പി.എല്‍ കാര്‍ഡുടമകള്‍ക്ക് ഒക്ടോബറില്‍ 20 കി.ഗ്രാം അരി സൗജന്യമായും അഞ്ച് കി.ഗ്രാം ഗോതമ്പ് രണ്ട് രൂപ നിരക്കിലും ലഭിക്കും. എ.പി.എല്‍ കാര്‍ഡുടമകള്‍ക്ക് 8.90 രൂപ നിരക്കില്‍ അഞ്ച് കി.ഗ്രാം അരിയും 6.75 രൂപ നിരക്കില്‍ ഒരു കി.ഗ്രാം ഗോതമ്പും ലഭിക്കും. എ.പി.എല്‍ സബ്സിഡി കാര്‍ഡുടമകള്‍ക്ക് 5 കി. ഗ്രാം അരി രണ്ട് രൂപക്കും ഒരു കി. ഗ്രാം ഗോതമ്പ് 6.70 രൂപ നിരക്കിലും ലഭിക്കും.
എ.എ.വൈ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് 35 കി. ഗ്രാം അരി സൗജന്യമായി ലഭിക്കും. കി.ഗ്രാമിന് 15 രൂപ നിരക്കില്‍ കാര്‍ഡൊന്നിന് രണ്ട് കിലോ ആട്ട പ്രതിമാസം ലഭിക്കും. ബി.പി.എല്‍ എ.എ.വൈ. കാര്‍ഡില്‍ ഉള്‍പ്പെട്ടവര്‍ക്ക് 400 ഗ്രാം പഞ്ചസാര കിലോഗ്രാമിന് 13.50 രൂപ നിരക്കില്‍ ലഭിക്കും. അപൂര്‍ണ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് 10 കി.ഗ്രാം അരി സൗജന്യമായി ലഭിക്കും. വൈദ്യുതീകരിച്ച വീടുകള്‍ക്ക് അര ലിറ്ററും വൈദ്യുതീകരിക്കാത്ത വീടുകള്‍ക്ക് നാല് ലിറ്ററും വീതം മണ്ണെണ്ണ ലഭിക്കും. പരാതികള്‍ 1800-425-15501967 എന്ന ടോള്‍ ഫ്രീ നമ്പറിലോ താലൂക്ക് സപ്ലൈ ഓഫിസുകളിലോ അറിയിക്കാം. താലൂക്ക് സപ്ലൈ ഓഫിസര്‍: വൈത്തിരി-04936 255 222, സുല്‍ത്താന്‍ ബത്തേരി-04936 220213, മാനന്തവാടി-04935 240252.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."