ഏക സിവില്‍കോഡ് വിവാദം ബി.ജെ.പി 2019 വരെ നീട്ടിക്കൊണ്ടുപോകുമെന്ന് സി.പി.ഐ
ന്യൂഡല്‍ഹി: ഏക സിവില്‍കോഡ് സംബന്ധിച്ച് ഇപ്പോള്‍ ഉയര്‍ന്നുവരുന്ന വിവാദം 2019ലെ പൊതുതെരഞ്ഞെടുപ്പു വരെ ബി.ജെ.പി നീട്ടിക്കൊണ്ടുപോകാനിടയുണ്ടെന്ന് സി.പി.ഐ ജനറല്‍ സെക്രട്ടറി എസ്. സുധാകര്‍ റെഡ്ഡി ആരോപിച്ചു.
മതധ്രുവീകരണം നടത്തുന്നതിനുള്ള തുറുപ്പുചീട്ടായിട്ടാണ് വിഷയത്തെ ബി.ജെ.പി കാണുന്നത്. ഇതേക്കുറിച്ച് ഇപ്പോള്‍ നടന്നുവരുന്ന വാഗ്വാദങ്ങള്‍ മതധ്രുവീകരണത്തിനു വഴിവയ്ക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. പൊതുനിയമം ഇന്ത്യയിലെ ഒരു പ്രശ്‌നം തന്നെയാണ്. എന്നാല്‍ അടിയന്തരപ്രാധാന്യമുള്ള ഒരുവിഷയമല്ല ഇത്. ഇതിനെക്കാള്‍ അടിയന്തരമായി പരിഗണിക്കേണ്ട നിരവധി ഗുരുതര പ്രശ്‌നങ്ങള്‍ ഇപ്പോഴുണ്ട്. മുസ്‌ലിംകളുടെ പൊതുനിയമത്തില്‍ കുറച്ചു പരിഷ്‌കരണം ആവശ്യമാണ്. എന്നാല്‍ അത് ആ സമുദായത്തെ വിശ്വാസത്തിലെടുത്താണ് ചെയ്യേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."