HOME
DETAILS

അശ്വിന്‍ മോഹിക്കുന്ന നാലാംസ്ഥാനം

  
backup
October 19 2016 | 03:10 AM

%e0%b4%85%e0%b4%b6%e0%b5%8d%e0%b4%b5%e0%b4%bf%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%ae%e0%b5%8b%e0%b4%b9%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b5%81%e0%b4%a8%e0%b5%8d%e0%b4%a8-%e0%b4%a8%e0%b4%be%e0%b4%b2

അച്ഛന്‍ ശീലിച്ചത് വേഗതയാണെങ്കില്‍ മകന്‍ കൈമുതലാക്കിയത് നേരെ എതിരായിരുന്നു. ഒരു ഫാസ്റ്റ് ബൗളറുടെ ശരീരഘടനയാണെങ്കിലും 6.2 അടി നീളക്കാരന്‍ തിരഞ്ഞെടുത്തതും പരിശീലിച്ചതും എതിരാളിയെ കറക്കിയിടാനാണ്. ബിടെക് ബിരുദത്തില്‍ നേടിയ വിദ്യകള്‍ പയറ്റാന്‍ രവിചന്ദ്രന്‍ അശ്വിന്‍ എന്ന തമിഴ്‌നാടുകാരന്‍ വേദിയാക്കിയത് ക്രിക്കറ്റ് പിച്ചുകളും.


അനില്‍ കുംബ്ലെയും ഹര്‍ഭജന്‍ സിങ്ങും ഒഴിച്ചിട്ടു പോയ ഇന്ത്യന്‍ സ്പിന്‍ കസേരയ്ക്ക് പറയത്തക്ക പിടിവലി നടന്നിട്ടില്ലെങ്കിലും അതിലേക്ക് ആനയിച്ചിരുത്തുന്നതാണ് അശ്വിന്റെ ഇതുവരെയുള്ള കരിയര്‍ റെക്കോഡുകള്‍.


2011ല്‍ ടെസ്റ്റില്‍ അരങ്ങേറ്റം കുറിച്ച് അഞ്ചു വര്‍ഷം കൊണ്ടു നേടിയെടുത്തത് ഏതൊരു ബൗളറേയും മോഹിപ്പിക്കുന്ന നേട്ടങ്ങളാണ്. ഇന്ത്യന്‍ സ്പിന്‍ ബൗളര്‍മാരില്‍ ഏറ്റവും മികച്ച സ്‌ട്രൈക്ക് റേറ്റ് (49.40), വേഗത്തില്‍ 21 തവണ അഞ്ചു വിക്കറ്റ് നേട്ടം കൊയ്തതില്‍ മൂന്നാം സ്ഥാനം, ഏറ്റവുമൊടുവില്‍ വേഗത്തില്‍ 200 വിക്കറ്റ് തികച്ച ഇന്ത്യന്‍ ബൗളര്‍ സ്ഥാനവും.



പുകള്‍പെറ്റ ഇന്ത്യന്‍ സ്പിന്‍ ബൗളിങ് ചരിത്രത്തില്‍ കാലത്തിന്റെ ഒഴുക്കില്‍ നിരവധിപേര്‍ നീന്തിനോക്കിയെങ്കിലും മറുകരയെത്തിയത് വളരെ കുറച്ചുപേര്‍ മാത്രമാണ്. സമകാലീന ക്രക്കറ്റില്‍ അത്തരത്തില്‍ മത്സരിക്കുന്നവരാണ് അമിത് മിശ്ര, പ്രഗ്യാന്‍ ഓജ, രവീന്ദ്ര ജഡേജ, പിയുഷ് ചൗള തുടങ്ങിയവര്‍. സുനില്‍ ജോഷി, മുരളി കാര്‍ത്തിക് എന്നിവര്‍ തോറ്റു പിന്‍മാറിയവതും.



ബിഷന്‍ സിങ് ബേദി, എറാപ്പള്ളി പ്രസന്ന, വെങ്കിട്ടരാഘവന്‍, വിനു മങ്കാദ് തുടങ്ങിയവരുടെ പിന്‍മുറക്കാരായി അവകാശപ്പെടാന്‍ ഉണ്ടായിരുന്നത് അനില്‍ കുംബ്ലെയും ഹര്‍ഭജന്‍ സിങ്ങും. മുന്‍പു പറഞ്ഞവരെ മുന്നിലെത്തിച്ചത് കാലമാണെങ്കില്‍ കുംബ്ലെയുടെയും ഹര്‍ഭജന്റെയും മത്സരം മുത്തയ്യ മുരളീധരന്‍, ഷെയ്ന്‍ വോണ്‍ പോലുള്ള ലോകോത്തര സ്പിന്നര്‍മാരോടായിരുന്നു.


തകര്‍ക്കപ്പെടാത്ത റെക്കോര്‍ഡുകള്‍ പലതും ഈ നാലുപേര്‍ക്കുമുണ്ട്. എതിരാളിയെ നോക്കിപ്പേടിപ്പിച്ച് 800 വിക്കറ്റ് നേടിയ മുരളീധരനും ലെഗ് സ്പിന്‍ തമ്പുരാനായ വോണിന്റെ 708 വിക്കറ്റും ഇന്ത്യയുടെ സീരീസ് വിജയങ്ങള്‍ക്കു ചുക്കാന്‍ പിടിച്ച കുംബ്ലെയുടെ 619 വിക്കറ്റും നമുക്കു മറക്കാം. ടെസ്റ്റ് സ്പിന്‍ ചരിത്രത്തില്‍ അശ്വിന്‍ ഇപ്പോള്‍ മോഹിക്കുന്നത് ഈ സ്ഥാനമായിരിക്കാം.


417 വിക്കറ്റുള്ള ഹര്‍ഭജനും 362 വിക്കറ്റുള്ള ഡാനിയല്‍ വെട്ടോറിയും 332 വിക്കറ്റുള്ള രങ്കണ ഹെറാത്തുമാണ് ഇപ്പോള്‍ അശ്വിന്റെ എതിരാളികള്‍. ഇന്ത്യന്‍ ക്രിക്കറ്റിന്റെ തത്സ്ഥിതി വച്ചു നോക്കിയാല്‍ 30 വയസുള്ള അശ്വിന് ഒരു എട്ടു വര്‍ഷം കൂടി കളിക്കാന്‍ സാധിച്ചേക്കും.

ഇതേ ഫോം തുടരാന്‍ കഴിഞ്ഞാല്‍ മേല്‍പറഞ്ഞ നാലാമനാകാന്‍ അധികം വിയര്‍ക്കേണ്ടി വരില്ലെന്നു സാരം.


അശ്വിന്റെ ഏറ്റവും വലിയ ഗുണം ഒരു ഓള്‍ റൗണ്ടര്‍ എന്നുള്ളതാണ്. ടീമിലെ സ്ഥാനമുറപ്പിക്കുന്നതില്‍ ഇതും ഒരു ഘടകമാണ്. രണ്ടു സ്പിന്നര്‍മാരെ കളിപ്പിക്കുന്നത് ടെസ്റ്റില്‍ പതിവായതു കൊണ്ട് ഒന്നാമനായ അശ്വിന് രവീന്ദ്ര ജഡേജ ഒരിക്കലും വെല്ലുവിളിയാകുന്നുമില്ല. അശ്വിന്റെ ഓള്‍ റൗണ്ടര്‍ പദവിയെ അന്വര്‍ഥമാക്കുന്നതാണ് ടെസ്റ്റ് ക്രിക്കറ്റില്‍ നേടിയ നാലു സെഞ്ചുറികളും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മാസപ്പടി വിവാദത്തില്‍ നിര്‍ണായക നടപടി; വീണ വിജയന്റെ മൊഴിയെടുത്ത് എസ്.എഫ്.ഐ.ഒ

Kerala
  •  2 months ago
No Image

ദേശീയപാത നിര്‍മാണത്തിനെടുത്ത കുഴിയില്‍ വീണു; ബൈക്ക് യാത്രികന് ദാരുണാന്ത്യം

Kerala
  •  2 months ago
No Image

'ആരെങ്കിലും മോശമായി ശരീരത്തില്‍ തൊട്ടാല്‍ കൈ വെട്ടണം' വിജയ ദശമി ദിനത്തില്‍ പെണ്‍കുട്ടികള്‍ക്ക് വാള്‍ വിതരണം ചെയ്ത്  ബി.ജെ.പി എം.എല്‍.എ

National
  •  2 months ago
No Image

മദ്രസകള്‍ അടച്ചു പൂട്ടണമെന്ന നിര്‍ദ്ദേശത്തിനെതിരെ പ്രതിഷേധം ശക്തം; രൂക്ഷ വിമര്‍ശനവുമായി അഖിലേഷും യു.പി കോണ്‍ഗ്രസും

National
  •  2 months ago
No Image

മാധ്യമങ്ങളും പൊലിസും വേട്ടയാടുന്നു; ഡി.ജി.പിക്ക് പരാതി നല്‍കി സിദ്ദിഖ്

Kerala
  •  2 months ago
No Image

മഴ ഇന്നും തുടരും; ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  2 months ago
No Image

ബാബാ സിദ്ധീഖി വധം: പ്രതികള്‍ ബിഷ്‌ണോയി സംഘാംഗങ്ങളെന്ന് സൂചന

National
  •  2 months ago
No Image

ഇന്ത്യയിലെ ജാതി സെന്‍സസ് നടത്തുന്ന മൂന്നാമത്തെ സംസ്ഥാനമാകാന്‍ തെലങ്കാന

Kerala
  •  2 months ago
No Image

ചെര്‍പ്പുളശ്ശേരി സഹകരണ ബാങ്ക് തട്ടിപ്പ്:   സി.പി.എം ബ്രാഞ്ച് സെക്രട്ടറിയുടെ പേരില്‍ വായ്പ എടുത്തത് വ്യാജ രേഖകള്‍ ഉപയോഗിച്ച്

Kerala
  •  2 months ago
No Image

ഇന്ന് വിദ്യാരംഭം:  അറിവിന്റെ ലോകത്തേക്ക് പിച്ചവച്ച് കുരുന്നുകള്‍

Kerala
  •  2 months ago