ബി.എം. ജമാല്‍ കേന്ദ്ര വഖ്ഫ് കൗണ്‍സില്‍ സെക്രട്ടറി
കൊച്ചി: സംസ്ഥാന വഖഫ് ബോര്‍ഡ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസര്‍ ബി.എം. ജമാലിനെ കേന്ദ്ര വഖ്ഫ് കൗണ്‍സലിന്റെ സെക്രട്ടറിയായി കേന്ദ്ര സര്‍ക്കാര്‍ നിയമിച്ചു. ആദ്യമായാണ് കേരളത്തില്‍ നിന്നും ഒരാള്‍ നിയമിതനാകുന്നത്. കേന്ദ്ര സര്‍ക്കാരിന്റെ ഡയറക്ടര്‍ റാങ്കിലാണ് നിയമനം. വഖ്ഫ് വിഷയങ്ങളില്‍ കേന്ദ്ര സര്‍ക്കാരിനും സംസ്ഥാന സര്‍ക്കാരുകള്‍ക്കും ഉപദേശങ്ങള്‍ നല്‍കുക, വഖ്ഫ് ബോര്‍ഡുകളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍ നോട്ടം വഹിക്കുക തുടങ്ങിയവയാണ് വഖ്ഫ് കൗണ്‍സിലിന്റെ ചുമതലകള്‍. കേന്ദ്ര ന്യൂനപക്ഷ കാര്യമന്ത്രിയാണ് കൗണ്‍സിലിന്റെ ചെയര്‍മാന്‍. കേന്ദ്ര വഖ്ഫ് കൗണ്‍സില്‍ സെക്രട്ടറി പദവി ബി.എം. ജമാലിലുടെ കേരളത്തിന് ലഭിച്ചതില്‍ സന്തോഷമുണ്ടെന്ന് വഖ്ഫ് വകുപ്പ് മന്ത്രി കെ.ടി ജലീല്‍, ബോര്‍ഡ് ചെയര്‍മാന്‍ പാണക്കാട് റഷീദ്അലി ശിഹാബ്തങ്ങള്‍ എന്നിവര്‍ അറിയിച്ചു
കേന്ദ്ര ഗവണ്‍മെന്റ് സെക്രട്ടറിമാരായ രാഗേഷ് ഗാര്‍ഗ്, ജോയിന്റ് സെക്രട്ടറിമാരായ ദേവ് വര്‍മന്‍, ജാന്‍ ഇ. ആലം എന്നിവരടങ്ങിയ സെലക്ഷന്‍ കമ്മിറ്റിയാണ് ബി.എം.ജമാലിനെ നിര്‍ദേശിച്ചത്. നവാഡ്‌കോ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ബദറുദ്ദീന്‍ ഖാന്‍, ലോക്‌സഭാ അഡീഷണല്‍ ഡയറക്ടര്‍ നൗഷാദ് ആലം, കേണല്‍ സര്‍ഫ്രാസ് അഹമ്മദ്, ബീഹാറില്‍ നിന്നുള്ള പ്രൊ. ഷെംഷി, ജമ്മു കശ്മീരില്‍ നിന്നുള്ള ഡോ. ഇക്ബാല്‍ ഖുറൈശി, എന്നിവരെയും പരിഗണിച്ചിരുന്നു.
നേരിട്ടുള്ള നിയമനത്തിലൂടെ വഖഫ് ബോര്‍ഡ് സി.ഇ.ഒ. ആയി നിയമിതനായ ജമാല്‍ ബോര്‍ഡിന്റെ സാമ്പത്തിക നില അഭിവൃദ്ധിപ്പെടുത്തുകയും എറണാകുളത്ത് ആറ് നിലകളുളള മുഖ്യഓഫിസ് കെട്ടിടം പൂര്‍ത്തീകരിക്കുകയും ചെയ്തിട്ടുണ്ട്.
കാസര്‍കോട് ബി.ഡി.ഒ ആയിരുന്ന പരേതനായ ബി.എം.ഹമീദിന്റെ മകനായ ബി.എം. ജമാല്‍ നേരത്തേ ഹോദുര്‍ഗ് ബാറില്‍ അഭിഭാഷകനായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."