സിറിയന്‍ വിമതര്‍ക്ക് ആയുധങ്ങള്‍ നല്‍കുമെന്ന് സഊദി
റിയാദ്: സിറിയയില്‍ സമാധാനത്തിന് അന്താരാഷ്ട്ര സമൂഹം പരാജയപ്പെട്ടാല്‍ സിറിയന്‍ വിമതര്‍ക്ക് സഊദി ആധുനിക ആയുധങ്ങള്‍ നല്‍കുമെന്ന് സഊദി അറേബ്യ. സഊദി വിദേശകാര്യ മന്ത്രി ആദില്‍ ജുബൈര്‍ ആണ് ഇക്കാര്യം വ്യക്തമാക്കിയത്. സിറിയയിലെ വിദേശരാജ്യങ്ങളുടെ ഇടപെടല്‍ സങ്കീര്‍ണമാക്കുന്നതാണ് സഊദിയുടെ പ്രസ്താവന. സിറിയയില്‍ റഷ്യയും സിറിയന്‍ സൈന്യവുമാണ് തദ്ദേശവാസികള്ക്കെതിരേ ആക്രമണം നടത്തുന്നത്.
ഇന്നുമുതല്‍ താത്കാലിക വെടിനിര്‍ത്തലിന് റഷ്യയും സിറിയയും തയാറായിട്ടുണ്ട്. എന്നാല്‍ ശാശ്വത സമാധാനം വേണമെന്നാണ് അറബ് രാജ്യങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ ആവശ്യപ്പെടുന്നത്. ഇതിനിടെയാണ് സൈനിക ഇടപെടല്‍ സൂചന നല്കി സഊദിയുടെ പ്രസ്താവന. അമേരിക്കയും ബ്രിട്ടനുമടക്കമുള്ള സഖ്യകക്ഷികളുമായി ഇക്കാര്യം സഊദി അറേബ്യ ചര്‍ച്ച ചെയ്തു വരികയാണ്. സിറിയന്‍ പ്രതിപക്ഷത്തെ സഹായിക്കുന്നതിനായി ശക്തമായ ചില നടപടികള്‍ സ്വീകരിക്കും. എന്നാല്‍ ഇത് പ്രസിദ്ധപ്പെടുത്തുകയില്ലെന്നും സഊദി വിദേശകാര്യ മന്ത്രി പറഞ്ഞു.
സിറിയയില്‍ രാഷ്ട്രീയ പരിഹാരം കാണണമെന്നാണ് സഊദിയുടെ താത്പര്യം. എന്നാല്‍ ഇതിന് സാധിക്കുന്നില്ലെങ്കില്‍ ശാക്തിക സന്തുലനത്തില്‍ മാറ്റമുണ്ടാക്കണമെന്നാണ് സഊദിയുടെ താത്പര്യം. സിറിയന്‍ പ്രതിപക്ഷത്തിന് ഉഗ്രശേഷിയുള്ള ആയുധം നല്കി മാത്രമേ ഇത് സാധ്യമാവുകയുള്ളൂ. ഇതേ ആവശ്യത്തിനായി സഊദിയും മറ്റു ചില രാജ്യങ്ങളും നേരത്തെ തന്നെ ആവശ്യപ്പെട്ടിരുന്നെന്നും ആദില്‍ അല്‍ ജുബൈര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."