മലപ്പുറം മണ്ഡലത്തില്‍ 21 കുടിവെള്ള പദ്ധതികള്‍ക്ക് അനുമതി
മലപ്പുറം: മണ്ഡലത്തില്‍ പി.ഉബൈദുള്ള എം.എല്‍.എയുടെ ആസ്തിവികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി 11 പദ്ധതികള്‍ക്കും ന്യൂനപക്ഷ ക്ഷേമപദ്ധതിയില്‍ ഉള്‍പ്പെടുത്തി 10 പദ്ധതികള്‍ക്കും ഭരണാനുമതി ലഭിച്ചു. ആനക്കയം പന്തല്ലൂര്‍ കുഴിക്കാടന്‍ കുടിവെള്ളപദ്ധതി-25 ലക്ഷം, പുല്‍പ്പറ്റ വാര്‍ഡ് 13-വെള്ളോംകുന്നത്ത് കുടിവെള്ളപദ്ധതി-25 ലക്ഷം, കോഡൂര്‍ പെരിങ്ങോട്ടുപുലം-പൂക്കാട് കുടിവെള്ള പദ്ധതി- 50 ലക്ഷം, ആനക്കയം ഉരുളിത്തല കുടിവെള്ളപദ്ധതി-25 ലക്ഷം, ആനക്കയം -അമ്പലവട്ടം കുടിവെള്ളപദ്ധതി-25 ലക്ഷം, പുല്പറ്റ-കല്ലിടുമ്പ് കുടിവെള്ളപദ്ധതി-25 ലക്ഷം, ആനക്കയം-ചേപ്പൂര്കുടിവെള്ളപദ്ധതി-25 ലക്ഷം, കോഡൂര്‍-ചട്ടിപ്പറമ്പ്-തണ്ണീര്ച്ചോല കുടിവെള്ളപദ്ധതി-25 ലക്ഷം, കോഡൂര്‍ മുണ്ടക്കോട്-നിരപ്പില്‍ കുടിവെള്ളപദ്ധതി-25 ലക്ഷം, മലപ്പുറം കാളന്തട്ട കുടിവെള്ളപദ്ധതി-30 ലക്ഷം, കാലമ്പറമ്പ് കുടിവെള്ള പദ്ധതി-145 ലക്ഷം,
പുല്‍പ്പറ്റ പഞ്ചായത്തിലെ കൊട്ടാവ് ജലവിതരണ പദ്ധതി-19.50, മൊറയൂര്‍ മോങ്ങം-മലയാലത്തൊടി ജലവിതരണ പദ്ധതി-25 ലക്ഷം, പുല്‍പറ്റയിലെ വാര്‍ഡ്-6 ല്‍ മൂന്നാംപടി ഭാഗത്തേക്കുള്ള ജലവിതരണ പദ്ധതി-28 ലക്ഷം, ആനക്കയം പഞ്ചായത്തിലെ ചിറ്റത്തുപാറ ചേപ്പൂര് ജലവിതരണ പദ്ധതി 12.75 ലക്ഷം, പൂക്കോട്ടൂര്‍ പഞ്ചായത്തിലെ കോടാലിപറമ്പ് ജലവിതരണ പദ്ധതി -20 ലക്ഷം, മൊയൂര് പഞ്ചായത്തിലെ തോട്ടേരിപ്പാറ ജലവിതരണ പദ്ധതി-12.50, ആനക്കയം പഞ്ചായത്തിലെ വടക്കുമുറി കൂവപ്പള്ളി അംഗനവാടി ഏരിയ ജലവിതരണ പദ്ധതി-2.43 ലക്ഷം, മൊറയൂര്‍ പഞ്ചായത്തിലെ വാര്‍ഡ് 14,15 ജലവിതരണ പദ്ധതി-25 ലക്ഷം, പൂക്കോട്ടൂരിലെ മാണിക്യമുറി കിഴക്കേടത്ത് വാര്‍ഡ്-9 ജലവിതരണ പദ്ധതി-20 ലക്ഷം, പൂക്കോട്ടൂര്‍ പഞ്ചായത്തിലെ അത്താണിക്കല്‍ നെച്ചിയില്‍ വാര്‍ഡ് 15 ജലവിതരണ പദ്ധതി-20 ലക്ഷം എന്നിവക്കാണ് ഫണ്ട് അനുവദിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."