കേരളത്തെ പട്ടിണിയിലാക്കരുത്: ചെര്‍ക്കളം
കാസര്‍കോട്: ഇന്ത്യയിലെ ആദ്യത്തെ ഭക്ഷ്യസുരക്ഷാ സംസ്ഥാനമായി കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാര്‍ ഉയര്‍ത്തിക്കൊണ്ടു വന്ന കേരളത്തെ അരി പോലും നല്‍കാതെ പട്ടിണിക്കോലങ്ങളുടെ നാടാക്കി മാറ്റാനുള്ള ഇടതുപക്ഷ സര്‍ക്കാറിന്റെ നയം പ്രതിഷേധാര്‍ഹമാണെന്നു ജില്ലാ യു.ഡി.എഫ് ചെയര്മാന് ചെര്‍ക്കളം അബ്ദുല്ല പ്രസ്താവിച്ചു. ആഭ്യന്തര, ആരോഗ്യരക്ഷ, ഭക്ഷ്യസുരക്ഷാ എന്നിവ സര്‍ക്കാറിന്റെ ബാധ്യതയാണ്. എന്നാല്‍ ഇടതുപക്ഷ സര്‍ക്കാര്‍ അധികാരത്തിലുണ്ടായിരുന്നപ്പോഴെല്ലാം നാം ഭക്ഷ്യ പ്രതിസന്ധിയിലാവുന്ന സ്ഥിതിയാണു കേരളത്തിലുള്ളത്.
1957ലെ ഇടതു ഭരണത്തില്‍ മൂന്ന് ഔണ്‍സ് അരിയാണു റേഷന്‍ വഴി നല്കിയിരുന്നതെങ്കില് ഇന്ന് സമൂഹത്തിലെ വലിയ വിഭാഗത്തിനുള്ള റേഷന്‍ വിഹിതം നല്കുന്നതു മരവിപ്പിച്ചിരിക്കുന്നു. അപ്രഖ്യാപിത അടിയന്തിരാവസ്ഥയാണു പിണറായിയുടെ ഭരണത്തിനു കീഴില്‍ കേരള ജനത അനുഭവിക്കുന്നത്. ഇതിനെതിരേ ജനകീയ മുന്നേറ്റം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."