ജില്ലയിലെ കളിമൈതാനങ്ങളുടെ നിര്‍മാണം ഉടന്‍ പൂര്‍ത്തീകരിക്കണം
നീലേശ്വരം: ജില്ല കളിമൈതാനങ്ങളുടെ അപര്യാപ്തത കൊണ്ട് വീര്‍പ്പു മുട്ടുന്ന സാഹചര്യത്തില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കി തൃക്കരിപ്പൂര്‍ നടക്കാവിലെ സിന്തറ്റിക് മൈതാനം ഉപയോഗ യോഗ്യമാക്കണമെന്നും നീലേശ്വരം ഇ.എം.എസ് സ്റ്റേഡിയം പണി ത്വരിതപ്പെടുത്തണമെന്നും ജില്ലാ ഫുട്ബോള്‍ അസോസിയേഷന് പ്രവര്‍ത്തക സമിതി ആവശ്യപ്പെട്ടു. ജില്ലയ്ക്ക് അനുവദിച്ച സംസ്ഥാന ക്ലബ് ഫുട്ബോള്‍ ചാംപ്യന്‍ഷിപ്പു നടത്തേണ്ട വേദി കണ്ടെത്താന്‍ സബ് കമ്മിറ്റിയെ ചുമതലപ്പെടുത്തി. സംസ്ഥാന സബ് ജൂനിയര്‍ ഫുട്ബോളില്‍ രണ്ടാം സ്ഥാനം നേടിയ ജില്ലാ ടീമിനെയും കോച്ച്, മാനേജര്‍ തുടങ്ങിയവരേയും യോഗം അഭിനന്ദിച്ചു. ജില്ലാ സീനിയര്‍ ലീഗ് മത്സരങ്ങള്‍ ഒക്ടോബര്‍ അവസാനം ആരംഭിക്കാനും തീരുമാനിച്ചു. പി അബ്ദുല്‍ ലത്തീഫ് അധ്യക്ഷനായി. കെ കുമാരന്, ടി.വി ബാലകൃഷ്ണന്, സി ദാവൂദ്, വീരമണി, അബ്ദുല്‍ സലാം, കെ.എം സിദ്ദിഖ്, കെ ചിത്രരാജ്, ഗോപാലകൃഷ്ണന് , ഇ ബാലന് നമ്പ്യാര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."