ഹോട്ടലുകളില്‍ റെയ്ഡ്: പഴകിയ ഭക്ഷണം പിടിച്ചെടുത്തു
നെടുമങ്ങാട്: നഗരസഭ ആരോഗ്യ വിഭാഗം ഹോട്ടലുകളിലും ബേക്കറികളിലും നടത്തിയ പരിശോധനയില്‍ പഴകിയ ഭക്ഷണം പിടിച്ചെടുത്തു.
ചായത്തട്ടില്‍ ബോയിലറിന്റെ പുറത്തുവച്ച് കവറോടു കൂടി പാല് ചൂടാക്കുന്നത് കണ്ടെത്തുകയും അത് ക്യാന്‍സറിന് കാരണമാകുമെന്നതിനാല്‍ താക്കീത് നല്‍കുകയും ചെയ്തു. കൊല്ലങ്കാവ് രേഷ്മ ഹോട്ടല്‍, ക്രൗണ്‍ ബേക്കറി (അന്താരാഷ്ട്ര മാര്‍ക്കറ്റ്) എന്നിവിടങ്ങളില്‍ നിന്ന് പഴകിയ എണ്ണയും പഴകുറ്റിയിലെ ജനതാ ഹോട്ടല്‍, ടൗണ്‍ ഹോട്ടല്‍, അന്താരാഷ്ട്ര മാര്‍ക്കറ്റ് ക്യാന്റീന്, മാര്‍ക്കറ്റിലെ കൈരളി വനിതാ ക്യാന്റീന്, പാളയം ജങ്ഷനിലെ ന്യൂ ഫാസ്റ്റ് ഫുഡ് എന്നിവിടങ്ങളില്‍ നിന്നും പഴകിയ ഭക്ഷണ സാധനങ്ങളുമാണ് പിടിച്ചെടുത്തത്. പരിശോധനകള്‍ തുടരുമെന്നും തെറ്റ് ആവര്‍ത്തിക്കുന്ന കടകള്‍ അടച്ചുപൂട്ടുന്നതുള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കുമെന്നും നഗരസഭ സെക്രട്ടറി എസ്. ജഹാംഗീര്‍ അറിയിച്ചു. നഗരസഭാ ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ കെ.ഉഷാകരന്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ സി.നിഷ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."