HOME
DETAILS
MAL
ജേക്കബ് തോമസിനെ പാര്‍ട്ടി നോമിനിയാക്കാന്‍ ശ്രമം നടക്കുന്നുവെന്ന് ചെന്നിത്തല
backup
October 20 2016 | 07:10 AM
തിരുവനന്തപുരം: ജേക്കബ് തോമസ് വിഷയം സിപിഎം ചര്‍ച്ചചെയ്തത് നിയമവിരുദ്ധമാണെന്ന് പ്രതിപക്ഷം. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ക്രമപ്രശ്നത്തിലൂടെ ഇക്കാര്യം നിയമസഭയയില് ഉന്നയിച്ചു.
ജേക്കബ് തോമസിനെ പാര്‍ട്ടി നോമിനിയാക്കാന്‍ ശ്രമം നടക്കുന്നുവെന്ന് ചെന്നിത്തല പറഞ്ഞു
വിജിലന്‍സ് തത്ത എകെജി സെന്ററിനു ചുറ്റും പറന്നുനടക്കുകയാണെന്നും ചെന്നിത്തല പറഞ്ഞു.
സിപിഎം പറയുന്നതു പ്രവര്‍ത്തിക്കുന്നയാളായി വിജിലന്‍സ് ഡയറക്ടറെ മാറ്റാന്‍ ശ്രമം നടക്കുകയാണ്. എന്താണ് സ്ഥാനമൊഴിയാന്‍ ജേക്കബ് തോമസിനെ പ്രേരിപ്പിക്കുന്നതെന്നു സര്‍ക്കാര്‍ വ്യക്തമാക്കണമെന്നും ചെന്നിത്തല പറഞ്ഞു.
സ്ഥാനമൊഴിയണമെന്നു കാണിച്ച് വിജിലന്‍സ് ഡയറക്ടര്‍ നല്കിയ കത്ത് നിയമസഭയിലോ മന്ത്രിസഭയിലോ ചര്‍ച്ചചെയ്യാതെ എകെജി സെന്ററില്‍ ചര്‍ച്ച ചെയ്തതിനെയും ചെന്നിത്തല വിമര്‍ശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."