HOME
DETAILS

കൗണ്ടിങ് സ്റ്റേഷനില്‍ തിരിമറി നടത്തിയെന്ന്; എം.എസ്.എഫ് അനിശ്ചിതകാല സമരത്തിലേയ്ക്ക്

  
backup
October 20, 2016 | 8:04 PM

%e0%b4%95%e0%b5%97%e0%b4%a3%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%99%e0%b5%8d-%e0%b4%b8%e0%b5%8d%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%87%e0%b4%b7%e0%b4%a8%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%a4%e0%b4%bf

മുക്കം: എം.എ.എം.ഒ കോളജില്‍ വോട്ടിങ് കേന്ദ്രത്തില്‍ അധ്യാപകന്‍ ബാലറ്റ് പേപ്പര്‍ തിരിമറി നടത്തിയതായി ആരോപണം. കൗണ്ടിങ് നടത്തിയ അധ്യാപകന്റെ പോക്കറ്റില്‍ നിന്നും എം.എസ്.എഫ് സ്ഥാനാര്‍ഥിക്കു അനുകൂലമായി വോട്ടു രേഖപ്പെടുത്തിയ ബാലറ്റ് പേപ്പര്‍ കണ്ടെത്തിയാതായും കൗണ്ടിങ്ങില്‍ ആദ്യം ജയിച്ച സ്ഥാനാര്‍ഥി പിന്നീട് പരാജയപ്പെടുകയും പരാജയപ്പെട്ടയാള്‍ വിജയിക്കുകയും ചെയ്തത് തിരിമറി മൂലമാണന്നും എം.എസ്.എഫ് നേതാക്കള്‍ പറഞ്ഞു.
അനുമതിയോട് കൂടി പ്രചാരണത്തിനിറങ്ങിയ അഞ്ചു വിദ്യാര്‍ഥികളെ ഇതേ അധ്യാപകന്‍ മുമ്പ് ക്ലാസില്‍ നിന്നും പുറത്താക്കിയിരുന്നു. ഈ നടപടിക്ക് പ്രിന്‍സിപ്പല്‍ കൂട്ടുനില്‍ക്കുന്നതായും എം.എസ്.എഫ് നേതാക്കള്‍ ആരോപിച്ചു.
കൂടാതെ കൗണ്ടിങ് സമയത്ത് കോളജ് വിദ്യാര്‍ഥി അല്ലാത്ത എസ്.എഫ്.ഐ നേതാവ് കോളജില്‍ കയറിയത് സി.സി.ടി.വി പരിശോധന നടത്തണമെന്നും തിരിമറി കണ്ടെത്തിയ സാഹചര്യത്തില്‍ ശക്തമായ നടപടി സ്വീകരിക്കണമെന്നും റീ ഇലക്ഷന്‍ നടത്തണമെന്നും ആവശ്യപ്പെട്ടുകൊണ്ട് എം.എസ്.എഫ് അനിശ്ചിതകാല സമരത്തിന് ആഹ്വാനം ചെയ്തു. മണ്ഡലം പ്രസിഡന്റ് കെ.വി നിയാസ് അധ്യക്ഷനായി. ജന:സെക്രട്ടറി എം ടി മുഹ്‌സിന്‍, കെ.പി ഷാജുറഹ്മാന്‍,കെ.സി ശിഹാബ് ,സി പി റിയാസ് , സിദ്ധീഖ് കോടഞ്ചേരി സംസാരിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വയനാട് മണ്ണിടിച്ചില്‍: രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമാക്കാന്‍ നിര്‍ദേശം; ആഭ്യന്തരമന്ത്രി

Kerala
  •  6 days ago
No Image

മണ്ണ് മാറ്റാന്‍ ജൂണ്‍ 20ന് ഉത്തരവിറക്കിയിരുന്നു, കരാറുകാര്‍ പാലിച്ചില്ല; മുഖ്യമന്ത്രി

Kerala
  •  6 days ago
No Image

നിയമലംഘകർക്കെതിരെ കർശന നടപടി, ട്രെയിൻ വൈകിയാൽ റീഫണ്ട്; മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി ഇത്തിഹാദ് റെയിൽ

uae
  •  6 days ago
No Image

മനുഷ്യക്കടത്ത് തടയാൻ യുഎഇ; അബുദബിയിൽ പ്രത്യേക കോടതി സ്ഥാപിച്ച് വൈസ് പ്രസിഡന്റിന്റെ ഉത്തരവ്

uae
  •  6 days ago
No Image

അതിതീവ്രമഴ; വയനാടും, കോഴിക്കോടും റെഡ് അലേര്‍ട്ട്; ജാഗ്രതാ നിര്‍ദേശം

Kerala
  •  6 days ago
No Image

മേപ്പാടിയിലേത് 'മനുഷ്യനിര്‍മിത ദുരന്തം', നിര്‍മാണ കമ്പനിക്കെതിരേ മന്ത്രി ടി. സിദ്ദിഖ്

Kerala
  •  6 days ago
No Image

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: സി.പി.എം പ്രവര്‍ത്തകര്‍ക്ക് ജാമ്യമില്ല

Kerala
  •  6 days ago
No Image

കുവൈത്തിലെ ഇന്ത്യന്‍ എംബസിയില്‍ അടിയന്തര സേവനങ്ങള്‍ മാത്രം; ജൂലൈ 9 വരെ സാധാരണ കോണ്‍സുലര്‍ സേവനങ്ങള്‍ക്ക് നിയന്ത്രണം

Kuwait
  •  6 days ago
No Image

പസഫിക് സമുദ്രത്തില്‍ ദീര്‍ഘദൂര ബാലിസ്റ്റിക് മിസൈല്‍ പരീക്ഷിച്ച് ചൈന; ലക്ഷ്യം അമേരിക്ക?; സഖ്യകക്ഷികളും ആശങ്കയില്‍ 

International
  •  6 days ago
No Image

ഫുജൈറ സര്‍ക്കാരുമായി 10 വര്‍ഷത്തെ ഇന്ധന വിതരണ കരാറില്‍ ഇത്തിഹാദ് എനര്‍ജി; 350 മില്യണ്‍ ഡോളറിന്റെ റിഫൈനറി പദ്ധതിക്ക് അതിവേഗം

uae
  •  6 days ago