ഏക സിവില്‍കോഡ് സാംസ്‌കാരിക വൈവിധ്യത്തെ തകര്‍ക്കും: സാദിഖലി ശിഹാബ് തങ്ങള്‍
നരിക്കുനി: ഇന്ത്യയുടെ സാംസ്‌കാരിക വൈവിധ്യത്തിനു മേല്‍ സാംസ്‌കാരിക ദേശീയത അടിച്ചേല്‍പ്പിക്കാനും നാനാത്വത്തിലെ ഏകത്വം തകര്‍ത്ത് രാജ്യത്തിന്റെ ഭരണഘടനാ തത്വങ്ങളെയും ജനാധിപത്യ സങ്കല്‍പങ്ങളെയും ഇല്ലാതാക്കാനും മാത്രം ഉതകുന്ന ഏക സിവില്‍ കോഡ് നീക്കത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്തിരിയണമെന്ന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ പ്രസ്താവിച്ചു. പുല്ലാളൂരില്‍ നടന്ന പാറന്നൂര്‍ ഇബ്‌റാഹിം മുസ്‌ലിയാര്‍ മെമ്മോറിയല്‍ അക്കാദമിയുടെ കീഴിിഴചറച ഹിഫ്‌ളുല്‍ ഖുര്‍ആന്‍ കോളജില്‍ നിന്നും പഠനം പൂര്‍ത്തിയാക്കിയ വിദ്യാര്‍ഥികള്‍ക്കുള്ള സനദ് ദാനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. വനിതാ ശരീഅത്ത് കോളജിന്റെ ശിലാസ്ഥാപനവും തങ്ങള്‍ നിര്‍വഹിച്ചു.
പി.പി അസ്‌ലം ബാഖവി അധ്യക്ഷനായി. പി.പി അബ്ദുല്‍ ജലീല്‍ ബാഖവി പ്രഭാഷണം നടത്തി. ഹാഫിളുകള്‍ക്കുള്ള പി.ടി.എയുടെ ഉപഹാരം പി.പി. അബ്ദുല്‍ ലത്തീഫ് ഫൈസി വിതരണം ചെയ്തു. പി. മുഹമ്മദലി മാസ്റ്റര്‍, മൂത്താട് അബ്ദുറഹ്മാന്‍ മാസ്റ്റര്‍, ആലിക്കുട്ടി മാസ്റ്റര്‍, എന്‍.സി അബൂബക്കര്‍ മാസ്റ്റര്‍, വി.കെ ആലിക്കുട്ടി മാസ്റ്റര്‍, നൗഷാദ് മാസ്റ്റര്‍, ഇ.കെ സുബൈര്‍, പയക്കര മുഹമ്മദ് ഹാജി, എ.സി അബൂബക്കര്‍ ഹാജി, കെ.കെ മുആദ്, മൊടേങ്ങല്‍ അബ്ദുറഹ്മാന്‍, കെ.കെ കുഞ്ഞഹമ്മദ്, വി. മുഹമ്മദ്, സാബിത്ത്, ഐ.പി ഷഹീര്‍, ജൈസല്‍ എം.പി, സി. ഖാദര്‍ മാസ്റ്റര്‍, കെ.പി ഖാദര്‍ ഹാജി, കെ.വി മുഹമ്മദാജി സംസാരിച്ചു. ഉമര്‍ മുസ്‌ലിയാര്‍ കിഴിശ്ശേരി ദുആസംഗമത്തിന് നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."