HOME
DETAILS
MAL
നവജാത ശിശുവിന്റെ മൃതദേഹം ഓടയില്‍ കണ്ടെത്തി
backup
October 20 2016 | 20:10 PM
കുന്നൂര്: നവജാത ശിശുവിന്റെ മൃതദേഹം ഓടയില്‍ കണ്ടെത്തി. കുന്നൂര് പുതുപാറ പാലത്തിലാണു സംഭവം. ആറുദിവസം പ്രായമായ പെണ്‍കുട്ടിയുടെ മൃതദേഹമാണ് ഓടയില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്.
കൊലകൊമ്പ സി.ഐ ഷണ്മുഖന്, എസ്.ഐ നീലന്, വില്ലേജ് ഓഫിസര്‍ ഗോപാലകൃഷ്ണന് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി കുഞ്ഞിന്റെ മൃതദേഹം കുന്നൂര് താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്കു മാറ്റി.
പൊലിസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇന്നലെ വൈകിട്ടാണ് അദിദാരാഗ്ത്തി പഞ്ചായത്തിലെ മൂത്തിനാട് പുഴയുടെ പാലത്തിനുസമീപം കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്നാണ് പൊലിസും റവന്യൂ ഉദ്യോഗസ്ഥരും സ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."