സുരക്ഷ ഉറപ്പാക്കാതെ ജോലിചെയ്യാനാകില്ല: വനം വകുപ്പ് ജീവനക്കാര്‍
സുല്‍ത്താന്‍ ബത്തേരി: യാതൊരുവിധ സുരക്ഷിതത്വവുമില്ലാതെ ജോലി ചെയ്യാന്‍ സാധിക്കില്ലെന്നു വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. വനം നശിപ്പിക്കുന്നവരെ സംരക്ഷിക്കാന്‍ ജനപ്രതിനിധികളടക്കമുള്ള വന്‍ ലോബി ഏതുതരം പ്രവര്‍ത്തനങ്ങള്‍ക്കും തയാറാകുന്ന സാഹചര്യത്തില്‍ ജോലിയില്‍ തുടരുന്നതു ബുദ്ധിമുട്ടാണെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.
വനത്തിനുള്ളില്‍തന്നെ യാതൊരു സുരക്ഷയുമില്ലാതെയാണു ജീവനക്കാര്‍ ജോലി ചെയ്യുന്നത്. എന്നാല്‍ ഇപ്പോള്‍ വനത്തിനു പുറത്തും ജീവനക്കാര്‍ക്കു സുരക്ഷയില്ലാതായിരിക്കുകയാണ്.
വനംവകുപ്പില്‍ പരിമിതമായ ആളുകള്‍ മാത്രാണു ജോലി ചെയ്യുന്നത്. നിയമനം നടന്നിട്ടു വര്‍ഷങ്ങളായി. പുതിയ ആരും വനംവകുപ്പില്‍ ജോലി ചെയ്യാന്‍ താല്പര്യപ്പെടുന്നില്ല. ഇതിനുപുറമെ ജനപ്രതിനിധിയുടെ നേതൃത്വത്തില്‍ വനംവകുപ്പ് ജീവനക്കാരെ കൈയേറ്റം ചെയ്യുന്ന സംഭവംകൂടിയുണ്ടാകുമ്പോള് വനംവകുപ്പില്‍ താല്‍ക്കാലികമായിപോലും ആരെയും ജോലി ചെയ്യാന്‍ കിട്ടില്ലെന്നും ജീവനക്കാര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."