ഐ.ഒ.സി ലോറി സമരം; ചര്‍ച്ച മാറ്റി, സമരം തുടരും
കാക്കനാട്:ടാങ്കര്‍ ലോറികളില്‍ ഡീസല്‍ നിറക്കുന്നതുമായി ഉണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് ആരംഭിച്ച ലോറി സമരം അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ച മാറ്റിവച്ചു. കമ്പനി അധികൃതര്‍ എത്താത്തതു മൂലമാണ് ചര്‍ച്ച മാറ്റിയത്. ഇതുമൂലം സമരം തുടരുകയാണ്. ഇന്നലെ ഉച്ചയ്ക്ക് രണ്ടിന് 27 ലോറി ഡ്രൈവര്‍മാരും കാക്കനാടുള്ള കേന്ദ്ര ലേബര്‍ കമ്മിഷണര്‍ ഓഫീസില്‍ ചര്ച്ചക്കെത്തിയെത്തിയിരുന്നു. റീജണല്‍ അസിസ്റ്റന്റ് ലേബര്‍ കമ്മിഷണറുടെ നേതൃത്വത്തിലാണ് യോഗം വിളിച്ചിരുന്നത്. വീണ്ടും ഈ മാസം 27ന് ചര്‍ച്ച നടത്തുമെന്നും ലേബര്‍ കമ്മിഷണര്‍ ഓഫീസില്‍ നിന്നും അറിയിച്ചു.
അപകടം കുറയ്ക്കുന്നതിനും ഇന്ധന ഉപയോഗം നിയന്ത്രിക്കുന്നതിനും ഒരു വര്‍ഷമായി കമ്പനി നടപ്പാക്കിയ ഫ്യൂവല്‍ സിസ്റ്റം ഓഫ് പ്രിസര്‍വേഷന്‍ ഓഫ് ആക്സിഡന്റ് സംവിധാനത്തിലുള്ള വിയോജിപ്പാണ് സമരത്തിന് കാരണം.
പുതിയ പരിഷ്കാരം മൂലം 25 ലിറ്റര്‍ ഇന്ധനം ഓരോ വാഹനത്തിലും കുറവാണ്. ഇതുമൂലം ഇന്ധനം തീര്‍ന്ന വാഹനങ്ങള്‍ പലപ്പോഴും പെരുവഴിയിലാകുന്ന അവസ്ഥയിലാണ്. നിലവിലുള്ള പരിഷ്കാരം ഒഴിവാക്കില്ല എന്ന ഉറച്ച നിലപാടിലാണ് കമ്പനി അധികൃതര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."