സ്വകാര്യ അരി മില്ലില്‍നിന്നും 12,000 കിലോ റേഷനരി പിടിച്ചു
കൊടുവായൂര്‍: ടൗണിലെ സ്വകാര്യ വ്യക്ത്തിയുടെ അരിമില്ലില്‍ രഹസ്യമായി സൂക്ഷിച്ചിരുന്ന 12000 കിലോ വരുന്ന പലതരം റേഷനരി പിടിച്ചു. ബുധനാഴ്ച്ച രാത്രി 11 നാണ് ജില്ലാ കലക്ടറുടെ സ്പെഷല്‍ സ്ക്വാഡ് നടത്തിയ മിന്നല്‍ പരിശോനയനില് പിടിക്കപ്പെട്ടത്. ജില്ലാ കലക്ടറിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്നാണ് നടപടി.
വ്യാജബ്രാന്ഡുകളില് പായ്ക്ക് ചെയ്ത് വില്‍ക്കുന്നതിനുള്ള ഒഴിഞ്ഞ പുതിയ ചാക്കുകളും അളന്നുതൂക്കി നിരക്കുന്നതിനുള്ള സംവിധാനങ്ങളും കണ്ടെത്തിയതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു. അനധികൃത റേഷനരി മൊത്ത വിപണന കേന്ദ്രമാണ് ഇതെന്ന് സംശയിക്കുന്നതായി താലൂക്ക് സപ്പ്ലൈ ഓഫിസര്‍ ആര്. മനോജ് പറഞ്ഞു.
കഴിഞ്ഞ രണ്ടു മാസമായി ചിറ്റൂര്‍ താലൂക്ക് പരിധിയില്‍ 20 താളം ചെറുതും വലുതുമായ റേഷനരി കടത്തുകള്‍ പിടിക്കപ്പെട്ടിട്ടുണ്ട് എന്നാല്‍ 35 ചാക്ക് കേരള മട്ടയരി പിടിക്കപ്പെടുന്നത് ആദ്യമാണ്.
പച്ചരിയും പുഴുങ്ങലരിയും 165 ചാക്കുകള്‍ ഉണ്ട്. ഇതില്‍ തമിഴ്നാട് റേഷനറിയും ഉണ്ടെന്ന് അധികൃതര്‍ വ്യക്ത്തമാക്കി. ചെറിയ കടത്തുകാരുടെ സഹായത്തോടെ തമിഴ്നാട്ടില്‍ നിന്ന് കേരളത്തിലെത്തിക്കുന്ന അരിക്ക് പുറമെ കേരളത്തിലെ റേഷന്‍ കടയുടമയുടെ മറിച്ച് വില്‍പ്പനയും ഇതോടെ പുറത്തുവന്നു.
എ.പി.എല്‍. വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് റേഷന്‍ നിര്‍ത്തലാക്കിയ ഇപ്പോഴത്തെ സാഹചര്യത്തിലാണ് ഇത്രയും വലിയ റേഷനരി വ്യാപാരം നടക്കുന്നത് കണ്ടെത്തിയത്.
റേഷന്‍ ഇന്‍സ്പെക്ട്ടര്‍മാരായ എം.കൃഷ്ണദാസ്, പി.വിജയന് എന്നിവരും പരിശോധനയില്‍ പങ്കെടുത്തു. തത്തമംഗലത്തെ സപ്ലൈക്കോയുടെ മൊത്തവ്യാപാര കേന്ദ്രത്തില്‍ സൂക്ഷിച്ച് റിപ്പോര്‍ട്ട് കളക്ടക്കു കൈമാറി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."