കുന്നംകുളം ഉപജില്ലാ കേരള സ്കൂള്‍ ശാസ്ത്രോത്സവത്തിന് തുടക്കം
കുന്നംകുളം: കുന്നംകുളം വിദ്യാഭ്യാസ ഉപജില്ലാ കേരള സ്കൂള്‍ ശാസ്ത്രോത്സവത്തിന് തുടക്കമായി. കേച്ചേരി എം.ഐ.സി അല്‍ അമീന് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ഇന്നലെ രാവിലെ ഒന്‍പത് മണിക്ക് എ.ഇ.ഒ പി.സച്ചിദാനന്ദന് പതാക ഉയര്‍ത്തി. തുടര്‍ന്ന് നടന്ന സമ്മേളനം ചൂണ്ടല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എസ് കരീം ഉദ്ഘാടനം ചെയ്തു.
വൈസ് പ്രസിഡന്റ് ഉഷ പ്രഭുകുമാര്‍ അധ്യക്ഷയായിരുന്നു. എ.ഇ.ഒ പി.സച്ചിദാനന്ദന് മേളയുടെ വിശദീകരണം നടത്തി. സ്ഥിരം സമിതി അധ്യക്ഷന്മാരായ ഹരിഹരസുതന്, ഷൈലജ പുഷ്പാകരന്‍, പഞ്ചായത്ത് അംഗങ്ങളായ യു.വി ജമാല്‍, സ്റ്റെല്ല ജോസ്, ഷീജ അശോകന്,സ്കൂള്‍ പ്രിന്‍സിപ്പാള്‍ സുജ ഫ്രാന്‍സിസ്, മാനേജര്‍ കെ.വി മൊയ്തൂട്ടി ഹാജി, ചൊവ്വന്നൂര്‍ ബി.പി.ഒ ജോണ്‍ പുലിക്കോട്ടില്‍, പി.ടി.എ പ്രസിഡന്റ് കെ.എം ഷറഫുദ്ദീന്, എച്ച്.എം ഫോറം കണ്‍വീനര്‍ കെ.പി പോളി, സി.സി ഷെറി എന്നിവര്‍ സംസാരിച്ചു. അല്‍ അമീന് ഹയര്‍ സെക്കന്‍ഡറി സ്കൂളിലും ജ്ഞാനപ്രകാശിനി യു.പി സ്കൂളിലുമാണ് രണ്ട് ദിവസങ്ങളിലായി ശാസ്ത്രോത്സവം നടക്കുന്നത്.
ഉപജില്ലയിലെ എല്‍.പി, യു.പി, ഹൈസ്കൂള്‍, ഹയര്‍സെക്കന്‍ഡറി, വി.എച്ച്.എസ്.സി വിഭാഗങ്ങളിലായി 127 ഇനങ്ങളിലായി 3000 വിദ്യാര്‍ഥികളാണ് പങ്കെടുക്കുന്നത്. രണ്ട് ദിവസം നീണ്ടുനില്‍ക്കുന്ന മേള ഇന്ന് സമാപിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."