HOME
DETAILS
MAL
യമനില്‍ വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍
backup
October 20 2016 | 21:10 PM
സന്‍ആ: യമനില്‍ ഐക്യരാഷ്ട്രസഭയുടെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന 72 മണിക്കൂര്‍ താല്കാലിക വെടിനിര്‍ത്തല്‍ ബുധനാഴ്ച അര്‍ധ രാത്രിയോടെ നിലവില്‍ വന്നു. യമനിലെ താഇസില്‍ വേടി നിര്‍ത്തല്‍ പൂര്‍ണമാണെങ്കിലും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിയില്‍ ഒറ്റപ്പെട്ട അക്രമ സംഭവങ്ങള്‍ അരങ്ങേറി. എന്നാല്‍ ഇറാന് അനുകൂല ഹൂതികള്‍ വെടി നിര്‍ത്തല്‍ കരാര്‍ ലംഘിച്ചതായും ഷെല്ലുകള്‍ വിക്ഷേപിച്ചതായും സഊദി സഖ്യകക്ഷി അനുകൂലിക്കുന്ന യമന്‍ സര്‍ക്കാര്‍ അന്തരാഷ്ട്ര മാധ്യമങ്ങളോട് വ്യക്തമാക്കി. സഊദി യമന്‍ അതിര്‍ത്തിയില്‍ ഏകദേശം 17 ഓളം കരാര്‍ ലംഘനങ്ങള്‍ ഉണ്ടായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."