HOME
DETAILS
MAL
കരട് പട്ടിക പ്രസിദ്ധീകരിച്ചു
backup
October 20 2016 | 21:10 PM
മട്ടാഞ്ചേരി: ഭക്ഷ്യ സുരക്ഷാ നിയമം നടപ്പിലാക്കുന്നതിന്റെ ഭാഗമായി കൊച്ചി സിറ്റി റേഷനിങ് ഓഫിസ്,താലൂക്ക് സപ്ളൈ ഓഫിസ് പരിധിയില്‍ വിവര ശേഖരണം നടത്തി തയ്യാറാക്കിയ മുന്‍ഗണന,പൊതു വിഭാഗത്തില്‍പ്പെട്ട കുടുംബങ്ങളുടെ കരട് പട്ടിക നഗരസഭ,പഞ്ചായത്ത്,വില്ലേജ്,റേഷന്‍ കട എന്നിവടങ്ങളില്‍ പരസ്യപ്പെടുത്തിയിട്ടുണ്ട്. കരട് പട്ടികയിന്മേല് ആക്ഷേപമുള്ളവര്‍ പത്ത് ദിവസത്തിനുള്ളില്‍ കൊച്ചി സിറ്റി റേഷനിങ് ഓഫിസര്‍,താലൂക്ക് സപ്ളൈ ഓഫിസര്‍ എന്നിവര്‍ക്ക് നേരിട്ടോ തപാല്‍ മുഖേനയോ നല്‍കേണ്ടതാണെന്ന് കൊച്ചി സിറ്റി റേഷനിങ് ഓഫിസര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."