ഭക്ഷ്യ സുരക്ഷാ നിയമം; 31 വരെ പരാതി നല്‍കാം
മലപ്പുറം: ദേശീയ ഭക്ഷ്യ സുരക്ഷാ നിയമം നടപ്പാക്കുന്നതിന്റെ ഭാഗമായി മുന്‍ഗണനാ- മുന്‍ഗണന ഇതര- സംസ്ഥാന മുന്‍ഗണനാ പട്ടികയുടെ പകര്‍പ്പുകള്‍ പഞ്ചായത്ത്- നഗരസഭാ- ബ്ലോക്ക്- വില്ലേജ് ഓഫിസുകള്‍, താലൂക്ക് സപ്ലൈ ഓഫിസുകള്‍, ട്രൈബല്‍ ഡവലപ്‌മെന്റ് ഓഫിസുകള്‍, അതതു റേഷന്‍ ഷോപ്പുകള്‍ എന്നിവിടങ്ങളില്‍ പരിശോധനയ്ക്കു ലഭിക്കുമെന്നു ജില്ലാ കലക്ടര്‍ എ. ഷൈനാമോള്‍ അറിയിച്ചു. ഇന്നലെയാണു പട്ടിക പ്രസിദ്ധീകരിച്ചത്. നിലവിലുള്ള എ.പി.എല്‍, ബി.പി.എല്‍. സംവിധാനമാണു പുതിയ മുന്‍ഗണനാ പട്ടിക പ്രാബല്യത്തില്‍ വരുന്നതോടെ ഇല്ലാതാകുന്നത്.
പട്ടികയെ സംബന്ധിച്ച പരാതികളും അവകാശവാദങ്ങളും ഒക്‌ടോബര്‍ 31 വരെ താലൂക്ക് സപ്ലൈ ഓഫിസുകളില്‍ നേരിട്ടും തപാലിലും ഇ-മെയിലിലും സമര്‍പ്പിക്കാമെന്നു കലക്ടര്‍ അറിയിച്ചു.
പരാതി സ്വീകരണത്തിന്റെ പൊതുവായ നിര്‍ദേശങ്ങളും നിബന്ധനകളും റേഷന്‍ കടകളിലും താലൂക്ക് സപ്ലൈ ഓഫിസുകളിലും പരസ്യപ്പെടുത്തിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."