HOME
DETAILS
MAL
ഡിവൈ.എസ്.പി ഓഫിസിലേക്ക് മാര്‍ച്ച് നടത്തുമെന്ന്
backup
October 22 2016 | 00:10 AM
വടകര: മണിയൂര്‍ ഗ്രാമപഞ്ചായത്ത് അംഗവും യൂത്ത് ലീഗ് നേതാവുമായ അഹമ്മദ് സ്വാലിഹിനെ അക്രമിച്ചവരെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ച് ഡിവൈ.എസ്.പി ഓഫിസിലേക്ക് മാര്‍ച്ച് നടത്താന്‍ യു.ഡി.എഫ് പഞ്ചായത്ത് കമ്മിറ്റി തീരുമാനിച്ചു.
അക്രമം നടന്നു ആഴ്ചകള്‍ കഴിഞ്ഞിട്ടും പ്രതികളെ പിടികൂടാന്‍ പൊലിസ് തയാറാവുന്നില്ലെന്നും നാട്ടുകാരെ വെല്ലുവിളിച്ച് പ്രതികള്‍ വിലസുകയാണെന്നും നേതാക്കള്‍ പറഞ്ഞു. സി.പി.എമ്മിന്റെ അക്രമ രാഷ്ട്രീയത്തിനെതിരേ പ്രതിഷേധ കൂട്ടായ്മ നടത്താനും യോഗം തീരുമാനിച്ചു.
ചെയര്മാന് മൂഴിക്കല്‍ ചന്ദ്രന് അധ്യക്ഷനായി. കണ്‍വീനര്‍ പി.ടി.കെ മുഹമ്മദലി, സി.പി വിശ്വനാഥന്, ടി. നാണു, കാരാളത്ത് പോക്കര് ഹാജി, കെ.പി കുഞ്ഞിരാമന്, എന്‍.കെ അബ്ദു ഹാജി, സി. വിനോദന്‍, കെ. ശ്രീധരന്, കെ.പി ദിനേശന് പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."