HOME
DETAILS
MAL
'സ്മൃതി ദിന' പരേഡ് നടത്തി
backup
October 22 2016 | 02:10 AM
പുത്തൂര്‍വയല്‍: രാജ്യത്ത് ജനങ്ങളുടെ സുരക്ഷയും സമാധാനാന്തരീക്ഷവും ഉറപ്പുവരുത്തുതിനിടയില് ജീവത്യാഗം ചെയ്യേണ്ടിവന്ന പൊലിസ് സേനാംഗങ്ങള്‍ക്ക് പ്രണാമം അര്‍പ്പിച്ച് ജില്ലാ പൊലിസ് വിഭാഗം പുത്തൂര്‍വയല്‍ എ.ആര് ക്യാംപില്‍ 'സ്മൃതി ദിന' പരേഡ് നടത്തി.
ജില്ലാ പൊലിസ് മേധാവി കെ കാര്‍ത്തിക്, മാനന്തവാടി എ.എസ്.പി ജി ജയ്ദേവ്, കല്‍പ്പറ്റ ഡിവൈ.എസ്.പി കെ മുഹമ്മദ് ഷാഫി, എ ആര് ക്യാംപ് എ.സി ഇ.പി രാജന്, വൈത്തിരി, കല്‍പ്പറ്റ, ബത്തേരി, മാനന്തവാടി സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍മാരായ കെ.കെ അബ്ദുല്‍ ഷെറീഫ്, ടി.പി ജേക്കബ്ബ്, എം.ഡി സുനില്‍, ടി.എന്‍ സജീവന്, വനിതാ സി.ഐ സി.വി ഉഷാകുമാരി എന്നിവരും മറ്റ് പൊലിസുദ്ദ്യോഗസ്ഥരും പങ്കെടുത്തു.
എ.ആര് ക്യാംപിലെ ആര്.ഐ ഷാജി അഗസ്റ്റി പരേഡ് നിയന്ത്രിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."