ജൈവ കൃഷിയില്‍ വായാട്ടുപറമ്പ് മാതൃക
ആലക്കോട്: വായാട്ടുപറമ്പ് സെന്റ് ജോസഫ്‌സ് യുപി സ്‌കൂളില്‍ ജൈവ പച്ചക്കറിതോട്ടം ശ്രദ്ധേയമാകുന്നു.
സ്‌കൂള്‍ മുറ്റത്ത് അര ഏക്കര്‍ സ്ഥലത്ത് അധ്യാപകരുടേയും രക്ഷിതാക്കളുടെയും സഹായത്തോടെ വിദ്യാര്‍ഥികളാണ് ജൈവ പച്ചക്കറി കൃഷിയില്‍ നൂറുമേനി കൊയ്യുന്നത്. പയര്‍, വെണ്ട, ചീര, ,പടവലങ്ങ, കോവക്ക തുടങ്ങി വിവിധ തരത്തിലുള്ള വാഴപ്പഴങ്ങള്‍ വരെ ഇവരുടെ കൃഷിയിടത്തില്‍ വിളവെടുപ്പിന് തയ്യാറായി നില്‍ക്കുന്നു.
തരിശായി കിടന്ന പാറപ്രദേശത്ത് ലോഡുകണക്കിന് മണ്ണ് ഇറക്കിയാണ് കൃഷി ഭൂമി ഒരുക്കിയത്. രാവിലെയും വൈകുന്നേരവും ജലസേചനം നടത്തുന്നതും വളമിടുന്നതും ഒക്കെ കുട്ടികര്‍ഷകര്‍ തന്നെ. കുട്ടികളുടെ കൃഷിയ്ക്ക് പൂര്‍ണ പിന്തുണയേകി അധ്യാപകരും പിടിഎ അംഗങ്ങളും രംഗത്തുണ്ട്.
പച്ചക്കറി വികസന പദ്ധതിയുടെ ഭാഗമായി കൃഷി വകുപ്പ് ഏര്‍പ്പെടുത്തിയ ജില്ലാതല അവാര്‍ഡുകള്‍ കഴിഞ്ഞ അധ്യയന വര്‍ഷം സ്‌ക്കൂളിലേക്ക് എത്തിക്കാനായതിന്റെ സന്തോഷവും ഇവര്‍ പങ്കുവെക്കുന്നു. എഴുന്നൂറോളം കുട്ടികള്‍ പഠിക്കുന്ന ഈ വിദ്യാലയത്തില്‍ കുട്ടികളുടെ ഉച്ചഭക്ഷണത്തിന് ആവശ്യമുള്ള പച്ചക്കറികള്‍ ഇവിടെ തന്നെയാണ് ഉല്‍പ്പാദിപ്പിക്കുന്നത് എന്നതും ശ്രദ്ധേയമാണ്. പ്രധാനാധ്യാപകന്‍ ജെയ്‌സണ്‍ അത്താറിമാക്കല്‍, പി.റ്റി.എ പ്രസിഡന്റ് മാത്തുക്കുട്ടി പടന്നമാക്കല്‍,പി.എസ് പ്രകാശ് കുമാര്‍ എന്നിവരാണ് ജൈവ കൃഷിക്ക് നേതൃത്വം നല്‍കുന്നത് .
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."