HOME
DETAILS

സാഫല്യത്തിന്റെ ജീവിതരേഖ

  
backup
October 22 2016 | 18:10 PM

%e0%b4%b8%e0%b4%be%e0%b4%ab%e0%b4%b2%e0%b5%8d%e0%b4%af%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%9c%e0%b5%80%e0%b4%b5%e0%b4%bf%e0%b4%a4%e0%b4%b0%e0%b5%87%e0%b4%96


സുപ്രഭാതം പുറത്തിറക്കിയ ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്്‌ലിയാര്‍ ഓര്‍മപതിപ്പ് സ്മരണികകളുടെ സാമ്പ്രദായിക വഴികളില്‍ നിന്നുള്ള തിരിഞ്ഞുനടത്തമാണ്. 12 ഭാഗങ്ങളിലായി ഉസ്താദിന്റെ ജീവിതം അടയാളപ്പെടുത്തുന്ന ഈ കൃതി ഒരു കാലഘട്ടത്തിന്റെ വിദ്യാഭ്യാസ, സാംസ്‌കാരിക ചരിത്രത്തെയും അടയാളപ്പെടുത്തുന്നുണ്ട്. സാഫല്യത്തിന്റെ പുസ്തകം എന്നു നാമകരണം ചെയ്ത ജീവചരിത്രമാണ് സ്മരണികയിലേക്കുള്ള പ്രവേശിക.
ഇവിടെ ജനനം മുതല്‍ മരണം വരെയുള്ള സംഭവവികാസങ്ങളും ഇടപെടലുകളും വ്യവഹാരങ്ങളും ഇഴകീറി വിശദീകരിക്കുന്നു. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ നേതാക്കളുടെ ഓര്‍മാനുഭവങ്ങളും കൊടപ്പനക്കല്‍ തറവാടുമായുള്ള ഉസ്താദിന്റെ ഹൃദയബന്ധവും പ്രതിപാദിക്കുന്നതാണ് തുടര്‍ന്നുള്ള ഭാഗം. നിലപാടുകളുടെ സൗന്ദര്യം എന്ന ഭാഗത്ത് ഖുര്‍ആന്‍ പരിഭാഷ വിവാദം, സുന്നി ഐക്യം, സമസ്തയുടെ രാഷ്ട്രീയം, ഫത്‌വകളുടെ രീതിശാസ്ത്രം, സ്ത്രീ വിദ്യാഭ്യാസം, സ്വാതന്ത്ര്യസമരം തുടങ്ങി ഒരു കാലഘട്ടത്തെ സമ്പന്നമാക്കിയ നിലപാടുകളുടെ പുനര്‍വായനയാണ്.
പറയാനുള്ളത് ആരുടെ മുഖത്തുനോക്കിയും ആര്‍ജവത്തോടെ പറയാന്‍ നട്ടെല്ലു നിവര്‍ത്തിനിന്ന പണ്ഡിത കേസരിയായിരുന്നു ഉസ്താദ്. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യഘട്ടത്തില്‍ കേരളത്തെ ഇളക്കിമറിച്ച ഖിബ്‌ല തര്‍ക്കം പോലുള്ള  വിഷയങ്ങളില്‍ ധീരമായ നിലപാട് സ്വീകരിച്ച പണ്ഡിതകുടുംബമാണ് ചെറുശ്ശേരി തറവാട്. കൊണ്ടോട്ടി ഖാസിയാരകം കേന്ദ്രീകരിച്ചു സമുദായത്തെ മുന്നില്‍ നയിച്ച ആ കുടംബത്തിലെ പിന്മുറക്കാരനായി എന്നതുകൂടി അദ്ദേഹത്തിന്റെ പാണ്ഡിത്യത്തെയും നിലപാടുകളെയും സ്വാധീനിച്ചിട്ടുണ്ടെന്നു വ്യക്തം.
പഠിച്ചു മാത്രം പ്രതികരിക്കുകയും ഇല്ലെങ്കില്‍ അറിയില്ലെന്നു തുറന്നുപറയുകയും ചെയ്യുന്ന സമീപനമായിരുന്നു അദ്ദേഹത്തിന്റേത്. സമസ്ത തീരുമാനം പറയാത്ത ചില ത്വരീഖത്തുകളെ കുറിച്ച് ഒരു പ്രസിദ്ധീകരണത്തിനു വേണ്ടിയുള്ള അഭിമുഖത്തില്‍ ചോദിച്ചപ്പോള്‍ 'ഞാന്‍ അതേ കുറിച്ച് പഠിച്ചിട്ടില്ല. എനിക്കറിയില്ല' എന്നു തുറന്നുപറയുകയായിരുന്നു. ദൈവസ്മരണ പ്രകാശം വിതറിയ ജീവിതധാരയില്‍ മഹാന്മാരോടുള്ള അടുപ്പത്തിന്റെ കഥകളേറെയുണ്ട്. ആത്മാവിന്റെ അന്നം തേടിയുള്ള യാത്രകളെ കൃത്യമായി കോര്‍ത്തുവയ്ക്കുന്നുണ്ട് ഈ ഭാഗത്ത്.
കര്‍മശാസ്ത്ര വിഷയങ്ങളിലെ അവസാനവാക്കായി പ്രോജ്വലിച്ച അദ്ദേഹവുമായി നടത്തിയ അപ്രകാശിത അഭിമുഖം കാലങ്ങളായി സമസ്ത നല്‍കുന്ന മതവിധി(ഫത്‌വ)കളുടെ രീതിശാസ്ത്രത്തെക്കുറിച്ചുമാത്രം പ്രതിപാദിക്കുന്നു. മതപരമായ ഏതു ചോദ്യത്തിനും അളന്നുമുറിച്ച മറുപടി പറയും. അതു അവസാനവാക്കായിരുന്നു മുസ്‌ലിം കൈരളിക്ക്. 1975ലാണ് ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍ ഫത്‌വാ കമ്മിറ്റിയില്‍ അംഗമാകുന്നത്. അന്നത്തെ കമ്മിറ്റിയിലെ ഏറ്റവും കുറഞ്ഞ പ്രായക്കാരനായി. പിന്നെ, കണ്ണിയത്ത് ഉസ്താദിനും ശംസുല്‍ ഉലമക്കും പ്രായാധിക്യമായപ്പോള്‍ പകരക്കാരനായെത്തി അറിവിന്റെ കണക്കു പുസ്തകമായി വളര്‍ന്നുവന്നു.
ശംസുല്‍ ഉലമയുടെ മരണത്തിനുശേഷം, സമസ്തയുടെ ജനറല്‍ സെക്രട്ടറി ആയതോടൊപ്പം ഫത്‌വാ കമ്മിറ്റിയുടെ കണ്‍വീനറായി തിരഞ്ഞെടുക്കപ്പെട്ടു. 41 വര്‍ഷങ്ങള്‍ നീണ്ട ഫത്‌വാ കമ്മിറ്റി അനുഭവങ്ങളും, ഫത്‌വ കൊടുക്കുമ്പോള്‍ പുലര്‍ത്തുന്ന മാനദണ്ഡങ്ങളും സംബന്ധിച്ച് മലേഷ്യയിലെ ഇന്റര്‍ നാഷനല്‍ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റിയില്‍ നടത്തിയ ഗവേഷണത്തിന്റെ ഭാഗമായി നടത്തിയ ഈ അഭിമുഖം സമസ്തയുടെ കര്‍മശാസ്ത്ര വിധികളുടെ സൂക്ഷ്മതയും കൃത്യതയും ഒരുപോലെ വിളിച്ചോതുന്നു.
   മികവുറ്റ ശിഷ്യഗണങ്ങളായിരുന്നു അദ്ദേഹത്തിന്റെ വലിയ സമ്പത്ത്. പങ്കാളിത്ത ജനാധിപത്യമായിരുന്നു ആ ക്ലാസ്മുറികളുടെ വലിയ പ്രത്യേകത. പാണ്ഡിത്യം അടിച്ചേല്‍പ്പിക്കുകയായിരുന്നില്ല. അറിവ് കൈമാറ്റം ചെയ്യപ്പെടുകയായിരുന്നു. മനം നിറയുന്ന, കണ്ണു നനയുന്ന ഓര്‍മയെഴുത്തുകളാല്‍ ധന്യമാണ് ക്ലാസ്മുറി എന്ന് നാമകരണം ചെയ്ത ഈ ഭാഗം.
ചെറുശ്ശേരി തറവാടിന്റെ വേരുകള്‍ തേടിയുള്ള ആധികാരിക പഠനം സ്മരണികയിലെ വേറിട്ട വായനാവിഭവമാണ്. കൊണ്ടോട്ടി ദേശത്ത് ഖാസിയാരകത്തെ ചെറുശ്ശേരി കുടുംബം കേരളത്തിന്റെ സംസ്‌കാരിക, സാമൂഹിക, വിജ്ഞാന നവോഥാന പരിസരങ്ങളില്‍ ബഹുമുഖ സംഭാവനകളര്‍പ്പിച്ച കുടുംബമാണ്.
കൊണ്ടോട്ടിയിലെ നാട്ടുപച്ച എന്ന ഭാഗത്തു വീടും നാടും അദ്ദേഹത്തെ ഓര്‍ത്തെടുക്കുകയാണ്. ആരെയും ഭയക്കാതെ മത നിയമങ്ങളും സംഘടനയുടെ നിലപാടുകളും തുറന്നുപറയാന്‍ കാണിച്ച തന്റേടമാണ് അദ്ദേഹത്തെ ശ്രദ്ധേയനാക്കിയത്. ഓരോ പെരുന്നാള്‍ ദിവസങ്ങളിലും മഹല്ലുകാരണവന്മാരും പൗരസമൂഹവുമെല്ലാം ചേര്‍ന്നു മുഖ്യഖാസിയെ വീട്ടില്‍ പോയി 'അശ്‌റഖ' ബൈത്തും ചൊല്ലി എതിരേറ്റു പള്ളിയിലേക്കു സ്വീകരിച്ചുകൊണ്ടുവരുന്ന ചടങ്ങ് ഒരുപക്ഷേ, കേരളത്തില്‍ കൊണ്ടോട്ടി ഖാസിയാരകത്തു മാത്രമായിരിക്കും ഉണ്ടാവുക.
കാരണം കൊണ്ടോട്ടിക്കാരുടെ ഖാസിയായ ചെറുശ്ശേരി വെറുമൊരു പണ്ഡിതനല്ല. നാട്ടുകാരനാണ്. കേരളത്തിലെ ഏറ്റവും വലിയ പണ്ഡിതപ്രസ്ഥാനത്തിന്റെ അമരക്കാരനാണ്. പറഞ്ഞാലും തീരാത്ത ഓര്‍മകളുടെ കലവറ തുറക്കുകയാണ് കൊണ്ടോട്ടിക്കാര്‍.  
ജ്ഞാനം, അധികാരം, ആക്ടിവിസം എന്ന അവസാനഭാഗത്ത് ജീവിതം അടിസ്ഥാനമാക്കി കേരള മുസ്്‌ലിംകളുടെ ബൗദ്ധിക മുന്നേറ്റത്തില്‍ പരമ്പരാഗത പണ്ഡിതന്മാരുടെ സംഭാവനകള്‍ എത്രത്തോളമായിരുന്നു എന്ന അവലോകനമാണ്. പലരും പാരമ്പര്യത്തിന്റെ മേച്ചില്‍ പുറങ്ങളില്‍ മാറുന്ന കാലത്തിന്റെ മാനങ്ങളോടു ഏറ്റുമുട്ടാനാവാതെ ആയുധംവച്ച് കീഴടങ്ങുകയാണ് പതിവ്.
എന്നാല്‍ സമന്വയത്തിന്റെ സൗന്ദര്യം കണ്ടെത്തി അവയെ ജീവിതപാതയായി സ്വീകരിച്ചവരില്‍ ഏറെ പ്രധാനിയാണ് ചെറുശ്ശേരി. അദ്ദേഹത്തിന്റെ കീഴില്‍ നടന്ന മത ഭൗതിക സമന്വയ വിദ്യാഭ്യാസ പരീക്ഷണത്തിന്റെ പ്രധാനപ്രത്യേകത അവയിലെ യാഥാസ്തികത്വവും പുരോഗമനപരവും സൗന്ദര്യപൂര്‍ണമായി സംവദിക്കപ്പെട്ടു എന്നതാണ്. പ്രീ പബ്ലിക്കേഷനില്‍ തന്നെ മുഴുവന്‍ കോപ്പികളും വിറ്റഴിഞ്ഞ ഈ പുസ്തകം ജനതതികള്‍ക്കു കൈമാറേണ്ട സൂക്ഷിപ്പു രേഖയാണെന്നത് തീര്‍ച്ച.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാലക്കാട്-കോഴിക്കോട് ദേശീയപാതയില്‍ രണ്ടിടങ്ങളിലായി വീണ്ടും അപകടം; ആര്‍ക്കും പരുക്കില്ല

Kerala
  •  a few seconds ago
No Image

'തനിക്ക് പറ്റിയ പിഴവ്'; ലോറി ഡ്രൈവര്‍ കുറ്റം സമ്മതിച്ചു, നരഹത്യാകുറ്റം ചുമത്തി

Kerala
  •  6 minutes ago
No Image

'ഭരണഘടന അട്ടിമറിക്കാന്‍ ശ്രമം നടത്തുന്നു, കേന്ദ്രം പ്രവര്‍ത്തിക്കുന്നത് അദാനിക്കുവേണ്ടി മാത്രം'; പാര്‍ലമെന്റിലെ കന്നിപ്രസംഗത്തില്‍ ബി.ജെ.പിയെ കടന്നാക്രമിച്ച് പ്രിയങ്ക

National
  •  26 minutes ago
No Image

പരീക്ഷ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവേ വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് കാര്‍ ഇടിച്ചുകയറി: മൂന്ന് പേര്‍ക്ക് പരുക്ക്

Kerala
  •  an hour ago
No Image

അധ്യാപകന്റെ കൈവെട്ടിയ കേസ്; മുഖ്യസൂത്രധാരന്റെ ശിക്ഷ മരവിപ്പിച്ച് ജാമ്യം അനുവദിച്ചു

Kerala
  •  3 hours ago
No Image

നടന്‍ അല്ലു അര്‍ജ്ജുന്‍ അറസ്റ്റില്‍

National
  •  3 hours ago
No Image

വിദ്വേഷ പരാമര്‍ശം: ജസ്റ്റിസ് എസ്.കെ യാദവിനെതിരെ ഇംപീച്ച്‌മെന്റ് നോട്ടിസ്

National
  •  3 hours ago
No Image

ഇസ്‌റാഈലിനേക്കാള്‍ സുരക്ഷിതം മറ്റു രാജ്യങ്ങളെന്ന് 50 ശതമാനം ഇസ്‌റാഈലി പ്രവാസികള്‍

International
  •  3 hours ago
No Image

ഡോ. വന്ദനാ ദാസ് കൊലക്കേസില്‍ സന്ദീപിന്റെ ജാമ്യാപേക്ഷ തള്ളി സുപ്രിം കോടതി

Kerala
  •  4 hours ago
No Image

മസ്‌കത്തിലെ റസിഡന്‍ഷ്യല്‍ കെട്ടിടത്തില്‍ തീപിടുത്തം; ആളപായമില്ല

oman
  •  4 hours ago