ഒടുവില്‍ തിരൂര്‍ സ്റ്റേഡിയം ഏറ്റെടുക്കാന്‍ നഗരസഭാ തീരുമാനം
തിരൂര്‍: നവീകരിച്ച രാജീവ്ഗാന്ധി സ്മാരക സ്‌റ്റേഡിയം ഏറ്റെടുക്കാന്‍ ഒടുവില്‍ തിരൂര്‍ നഗരസഭ തീരുമാനിച്ചു. സി. മമ്മുട്ടി എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടുപയോഗിച്ച് നവീകരിച്ച താഴെപ്പാലം രാജീവ്ഗാന്ധി സ്റ്റേഡിയം ഏറ്റെടുക്കാന്‍ ഇന്നലെ ചേര്‍ന്ന നഗരസഭാ കൗണ്‍സില്‍ യോഗത്തിലാണ് തീരുമാനമായത്. ഏറെക്കാലത്തെ രാഷ്ട്രീയ വിവാദങ്ങള്‍ക്കു വിരാമമിട്ടാണ് നഗരസഭയുടെ തീരുമാനം.
സ്റ്റേഡിയം നവീകരണത്തില്‍ ക്രമക്കേടും അഴിമതിയും ഉണ്ടെങ്കില്‍ അന്വേഷണം നടത്താന്‍ സര്‍ക്കാറിനോട് ആവശ്യപ്പെടാനും കൗണ്‍സില്‍ യോഗം തീരുമാനിച്ചു. സ്റ്റേഡിയം സന്ദര്‍ശിച്ച കേരള അത്‌ലറ്റിക് അസോസിയേഷന്റെയും നഗരസഭാ എന്‍ജിനിയറിങ് വിഭാഗത്തിന്റെയും റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സ്റ്റേഡിയം ഏറ്റെടുക്കല്‍ തീരുമാനമുണ്ടായത്. സ്റ്റേഡിയം വിവാദവുമായി ബന്ധപ്പെട്ട ഏത് അന്വേഷണത്തെയും നേരിടാന്‍ മുസ്‌ലിംലീഗും യു.ഡി.എഫും തയാറാണെന്ന് കൗണ്‍സിലിലെ പ്രതിപക്ഷ അംഗങ്ങള്‍ ആവര്‍ത്തിച്ചു വ്യക്തമാക്കി. സ്റ്റേഡിയം ഏറ്റെടുക്കുന്നത് വൈകിപ്പിച്ച നടപടിയില്‍ നഗരസഭ ജനങ്ങളോട് മാപ്പു പറയണമെന്നും അന്വേഷണം പൂര്‍ത്തിയാകുന്നതു വരെ സില്‍ക്കിന് നല്‍കാനുള്ള പണം തടഞ്ഞുവയ്ക്കണമെന്നും യു.ഡി.എഫ് അംഗങ്ങള്‍ ആവശ്യപ്പെട്ടു.
എന്നാല്‍, ഇതിനെതിരെ കൗണ്‍സിലിലെ ഭരണപക്ഷ അംഗങ്ങളും ഇടതുമുന്നണി പ്രതിനിധികളുമായ കൗണ്‍സിലര്‍മാര്‍ പ്രതികരിച്ചു. തുടര്‍ന്ന് ഭരണ-പ്രതിപക്ഷ അംഗങ്ങള്‍ തമ്മില്‍ വാഗ്വാദങ്ങളുമുണ്ടായി.
കഴിഞ്ഞ ഫെബ്രുവരി 27നാണ് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സ്റ്റേഡിയം ഉദ്ഘാടനം ചെയ്തത്. തുടര്‍ന്ന് നവീകരണ പ്രവൃത്തി പൂര്‍ത്തിയാക്കിയതായി അറിയിച്ച് നഗരസഭക്ക് കത്തു നല്‍കിയെങ്കിലും ഏറ്റെടുക്കാന്‍ തയാാറാകാത്തതോടെ വിവാദങ്ങള്‍ തുടങ്ങുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."