കുഞ്ഞിന്റെ മയ്യിത്ത് പോസ്റ്റ്മോര്‍ട്ടം ചെയ്തു
തിരൂരങ്ങാടി: പ്രസവത്തിനിടെ മരിച്ച കുഞ്ഞിന്റെത്മയ്യിത്ത് ഖബര്‍ തുറന്നു പുറത്തെടുത്തു പോസ്റ്റ് മോര്ട്ടംനടത്തി. കൊടിഞ്ഞി അല്അമീന് നഗര്‍ എലിമ്പാട്ടില്‍ മുഹമ്മദ്കുട്ടി, ഹസീന ദമ്പതികളുടെ പെണ്‍കുഞ്ഞിന്റെ മൃതദേഹമാണു കൊടിഞ്ഞിപള്ളി ഖബര്‍സ്ഥാനില്‍ നിന്നു പുറത്തെടുത്തു കോഴിക്കോട് മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍ പോസ്റ്റ് മോര്‍ട്ടം നടത്തിയത്.
രാവിലെ പതിനൊന്നോടെ തിരൂരങ്ങാടി തഹസില്‍ദാര്‍ ടി.ഗോപാലകൃഷ്ണന്, തിരൂര്‍ സി.ഐ അലവി, കോട്ടക്കല്‍ എസ്.ഐ ടി.എസ് സുരേഷ്ബാബു, പൊലിസ് സര്ജന് ഡോ.കൃഷ്ണകുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ ഖബര്‍സ്ഥാനില്‍ വെച്ച് ഇന്‍ക്വസ്റ്റ് തയ്യാറാക്കിയശേഷം കോഴിക്കോട് മെഡിക്കല്‍ കോളജിലേക്കു കൊണ്ടുപോവുകയായിരുന്നു. നാലോടെ പോസ്റ്റ് മോര്‍ട്ടം നടത്തിയ മൃതദേഹം വൈകുന്നേരം കൊടിഞ്ഞി പള്ളി ഖബറിസ്ഥാനില്‍ തന്നെ മറവു ചെയ്തു.
പോസ്റ്റ്മോര്‍ട്ട വിവരം അറിഞ്ഞു വന്‍ ജനക്കൂട്ടം പള്ളി പരിസരത്തു തടിച്ചുകൂടിയിരുന്നു.
ആന്തരികാവയവങ്ങള്‍ക്കു കാര്യമായി കേടുപറ്റിയ ഹസീന കോട്ടയ്ക്കല്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
അതേസമയം ഹസീനയെ ചികിത്സിച്ച വെന്നിയൂരിലെ പ്രകൃതിചികിത്സാ കേന്ദ്രം ഇന്നലെയുംഅടച്ചിട്ട നിലയിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."