മാതൃഭാഷാ അവകാശ ജാഥക്കു തുടക്കം
കാസര്‍കോട്: കേരളത്തിന്റെ ഭരണവും വിദ്യാഭ്യാസവും കോടതിയും മലയാളത്തിലാക്കണമെന്ന് ആവിശ്യപ്പെട്ടുകൊണ്ട് ഐക്യമലയാള പ്രസ്ഥനത്തിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന മാതൃഭാഷ അവകാശ ജാഥയ്ക്കു കാസര്‍കോട് മുനിസിപ്പല്‍ ബസ് സ്റ്റാന്‍ഡിനു സമീപത്തെ ഒപ്പുമരച്ചോട്ടില്‍ തുടക്കമായി. മന്ത്രി ഇ. ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്തു. മംഗലാപുരം ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ക്ലിയര്‍(കാംപയിന്‍ ഫോര്‍ ലാംഗ്വേജ് ഈക്വാലിറ്റി ആന്‍ഡ് റൈറ്റ്‌സ്) സന്നദ്ധ സംഘടനയുടെ വൈസ് പ്രസിഡന്റ് ജി. ആനന്ദന്‍ അധ്യക്ഷനായി.
രാഷ്ട്രീയക്കാരുടെ പ്രകടനപത്രികയും ചുവരെഴുത്തുകളുമെല്ലാം മലയാളത്തില്‍ നടത്തുമ്പോള്‍ ഭരണവും കോടതി കാര്യങ്ങളും ഇംഗ്ലിഷിലാക്കുന്നു. ജപ്പാനില്‍ സ്‌കൂള്‍ വിദ്യാഭ്യാസം ജാപ്പനീസ് ഭാഷയിലാണെന്നും ഇന്ത്യയിലെത്തുമ്പോള്‍ അത് ഇംഗ്ലീഷിലാവുന്നതില്‍ നാം അഭിമാനിക്കുന്നുവെന്നും എന്‍ജിനീയറിംഗടക്കമുള്ള ഉന്നത വിദ്യാഭ്യാസ മേഖലകളില്‍ പ്രാദേശിക ഭാഷയില്‍ പഠിക്കുന്നത് ആഴത്തിലുള്ള അറിവു സമ്പാദിക്കന്‍ സഹായിക്കുമെന്നും ആനന്ദന്‍ പറഞ്ഞു. 22 മുതല്‍ 31 വരെ നടക്കുന്ന ജാഥയ്ക്ക് ജില്ലാ കേന്ദ്രങ്ങളില്‍ സ്വീകരണമൊരുക്കും. ഉദ്ാഘടന സമ്മേളനത്തില്‍ പെരികമനം ഈശ്വരന്‍ നമ്പൂതിരിയെ ആദരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."