ഖേലോ ഇന്ത്യാ; ജില്ലാതല മത്സരങ്ങള്‍ ജനകീയ പങ്കാളിത്തത്തോടെ നടത്തും
കല്‍പ്പറ്റ: ജില്ലാ സ്പോര്‍ട്സ് കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ നവംബര്‍ 10, 11 തിയതികളിലായി നടത്തുന്ന ഖേലോ ഇന്ത്യാ (നാഷനല്‍ പ്രോഗ്രാം ഫോര്‍ ഡെവലപ്മെന്റ് ഓഫ് സ്പോര്‍ട്സ്) പദ്ധതിയുടെ ഭാഗമായുള്ള ജില്ലാതല മത്സരങ്ങള്‍ ജനകീയ പങ്കാളിത്തത്തോടെ നടത്തും. നടത്തിപ്പ് സംബന്ധിച്ച ഒരുക്കങ്ങള്‍ വിലയിരുത്തുന്നതിന് ജില്ലാപഞ്ചായത്ത്, നഗരസഭകള്‍, ബ്ലോക്ക്ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരുടെ യോഗം ഡോ.എ.പി.ജെ അബ്ദുല്‍ കലാം ഹാളില്‍ ചേര്‍ന്നു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.കെ അസ്മത്ത് അധ്യക്ഷനായി.
ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് എം മധു പദ്ധതി വിശദീകരിച്ചു. കല്‍പ്പറ്റ നഗരസഭാ ചെയര്‍പേഴ്സണ്‍ ബിന്ദു ജോസ,് മാനന്തവാടി നഗരസഭാ ചെയര്മാന് വി.ആര് പ്രവീജ്, പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.എസ് പ്രദീപ് കുമാര്‍, ജില്ലാ സ്പോര്‍ട്സ് അംഗങ്ങളായ സലീം കടവന്‍, എ.ഡി ജോണ്‍, വോളിബോള്‍ അസോസിയേഷന് സെക്രട്ടറി കെ.പി രവീന്ദ്രനാഥന്‍ നായര്‍, ഖോ-ഖോ അസോസിയേഷന് സെക്രട്ടറി കെ.പി വിജയ്, അത്ലറ്റിക് അസോസിയേഷന് സെക്രട്ടറി, കെ.വി ജോസഫ്, കബഡി അസോസിയേഷന് സെക്രട്ടറി സാലു വടക്കന്‍, തായ്ക്കോണ്ടോ പ്രതിനിധി മിഥുന്, ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ സെക്രട്ടറി സതീഷ് കുമാര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."