HOME
DETAILS

ഈ കാര്യങ്ങൾ ശ്രദ്ധിക്കണേ! ഉത്സവ ആഘോഷങ്ങളിൽ ജാഗ്രത നിർദേശവുമായി കെഎസ്ഇബി

  
February 17, 2025 | 12:52 PM

KSEB Give Instructions for festival celebrations

തിരുവനതപുരം: ഉത്സവ ആഘോഷങ്ങളിൽ ദീപാലങ്കാരം നടത്തുമ്പോൾ ശ്രദ്ധിക്കേണ്ട ജാഗ്രത നിർദ്ദേശങ്ങളുമായി കെഎസ്ഇബി. തങ്ങളുടെ ഫെയ്‌സ്‌ബുക്ക്‌ പേജിലൂടെയാണ് കെഎസ്ഇബി നിർദ്ദേശങ്ങൾ നൽകിയത്. ഗുണമേന്മ കുറഞ്ഞ പ്ലാസ്റ്റിക് ഇൻസുലേറ്റഡ് വയറുകളും മറ്റ് അനുബന്ധ ഉപകരണങ്ങൾ ഉപയോഗിക്കുന്നത് അപകടം സൃഷ്ടിക്കുമെന്നും ലോഹം കൊണ്ട് നിർമ്മിച്ച പ്രതലങ്ങളിൽ സുരക്ഷ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് ദീപാലങ്കാരം നടത്തണമെന്നുമാണ് കെഎസ്ഇബി അറിയിച്ചത്. 

വയറിൽ മൊട്ടുസൂചി,സേഫ്റ്റി പിൻ എന്നിവ ഉപയോഗിച്ചുകൊണ്ട് കണക്ഷനെടുക്കുന്നതും വയർ ജോയിന്റുകൾ ശരിയായ തരത്തിൽ ഇൻസുലേറ്റ് ചെയ്യാതിരിക്കുന്നതും അപകടത്തിലേക്ക് നയിക്കുമെന്നും കെഎസ്ഇബി വ്യക്തമാക്കി. അലങ്കാര പ്രവർത്തനങ്ങൾ നടത്തുന്നതിന് മുമ്പായി അതത് സെക്ഷൻ ഓഫീസിൽ നിന്നും നേരത്തെ അനുവാദം വാങ്ങണമെന്നും ഇലക്ട്രിക്കൽ ഇൻസ്‌പെക്ടറേറ്റിന്റെ അംഗീകാരമുള്ള കോൺട്രാക്ടറെ മാത്രമാണ് ഈ പ്രവർത്തനങ്ങൾക്ക് ചുമതല ഏൽപ്പിക്കാവൂ എന്നും കെഎസ്ഇബിയുടെ ജാഗ്രത നിർദ്ദേശങ്ങളിൽ പറയുന്നുണ്ട്. 

കെഎസ്ഇബിയുടെ ഫെയ്‌സ്‌ബുക്ക്‌ പോസ്റ്റ്

ഉത്സവാഘോഷങ്ങളുടെ ഭാഗമായി ദീപാലങ്കാരം നടത്തുമ്പോൾ തികഞ്ഞ ജാഗ്രത വേണം. 

ഗുണമേന്മ കുറഞ്ഞ പ്ലാസ്റ്റിക് ഇൻസുലേറ്റഡ് വയറുകളും അനുബന്ധ ഉപകരണങ്ങളും ഉപയോഗിക്കുന്നത് അപകടം ക്ഷണിച്ചുവരുത്തും.

ലോഹനിർമ്മിതമായ പ്രതലങ്ങളിൽ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചുമാത്രമേ ദീപാലങ്കാരം നടത്താവൂ. 

വയറിൽ മൊട്ടുസൂചി/സേഫ്റ്റി പിൻ കുത്തി കണക്ഷനെടുക്കുന്നതും വയർ ജോയിന്റുകൾ ശരിയായ തരത്തിൽ ഇൻസുലേറ്റ് ചെയ്യാതിരിക്കുന്നതും അപകടകരമാണ്.

കെഎസ്ഇബിയുടെ വൈദ്യുത പ്രതിഷ്ഠാപനങ്ങൾക്ക് സമീപം അലങ്കാര പ്രവർത്തനങ്ങൾ നടത്തുന്നതിനുമുമ്പ് അതത് സെക്ഷൻ ഓഫീസിൽ നിന്ന് അനുവാദം വാങ്ങേണ്ടതുണ്ട്. 

ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റിൻ്റെ അംഗീകാരമുള്ള കോൺട്രാക്ടറെ മാത്രമേ ദീപാലങ്കാര പ്രവൃത്തികൾക്ക് ചുമതലപ്പെടുത്താവൂ.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; ഇന്ന് ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് 

Kerala
  •  4 hours ago
No Image

'ആദര്‍ശ വിശുദ്ധി നൂറ്റാണ്ടുകളിലൂടെ' സമസ്ത നൂറാം വാര്‍ഷികത്തോടനുബന്ധിച്ച് സുപ്രഭാതം വെബ്‌സൈറ്റില്‍ പ്രത്യേക പേജ്

organization
  •  4 hours ago
No Image

ബോളിവുഡ് നടന്‍  ധര്‍മേന്ദ്ര അന്തരിച്ചു

National
  •  5 hours ago
No Image

തെങ്കാശിയില്‍ സ്വകാര്യ ബസുകള്‍ കൂട്ടിയിടിച്ച് അപകടം; 6 മരണം, 28 പേര്‍ക്ക് പരുക്ക്

National
  •  6 hours ago
No Image

പാകിസ്താനിലെ പെഷവാറിൽ സുരക്ഷാ സമുച്ചയത്തിന് നേരെയുണ്ടായ ചാവേർ ആക്രമണം; ആറ് പേർ കൊല്ലപ്പെട്ടു

International
  •  6 hours ago
No Image

റൊണാൾഡോയും മെസിയുമല്ല, ഫുട്ബോളിലെ ഗോട്ട് അവനാണ്: മൗറീഞ്ഞോ

Football
  •  7 hours ago
No Image

വിളവെടുപ്പ് സമയത്തെ അപ്രതീക്ഷിത മഴ: ആധിയില്‍ കാപ്പി കര്‍ഷകര്‍

Kerala
  •  7 hours ago
No Image

ഇത് കോഴിക്കോട്ടെ വോട്ട് വീട്; നാല് തലമുറയായി പേരിന്റെ അറ്റത്ത് വോട്ടുള്ളവര്‍

Kerala
  •  7 hours ago
No Image

സഞ്ജു ഏകദിന ടീമിൽ സ്ഥാനം അർഹിക്കുന്നുണ്ട്, അതിന് ഒറ്റ കാരണമേയുള്ളൂ; അനിൽ കുംബ്ലെ

Cricket
  •  7 hours ago
No Image

നാലുപതിറ്റാണ്ട് കാലത്തെ തെരഞ്ഞെടുപ്പ് ഓര്‍മകള്‍; കാലം മായ്ക്കാത്ത നീലേശ്വരത്തെ ചുവരെഴുത്ത് 

Kerala
  •  7 hours ago