15 വയസുകാരന്റെ കൈയ്യിലിരുന്ന് അബദ്ധത്തില്‍ തോക്ക് പൊട്ടി; നാല് വയസുകാരന് ദാരുണാന്ത്യം, അമ്മയ്ക്ക് ഗുരുതര പരുക്ക്
ബംഗളൂരു: കര്‍ണാടകയില്‍ കളിക്കുന്നതിനിടെ 15 കാരന്റെ കയ്യിലിരുന്ന തോക്ക് പൊട്ടി നാല് വയസുകാരന് ദാരുണാന്ത്യം. കുട്ടിയുടെ അമ്മയെ ഗുരുതര പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മണ്ടിയയിലെ നാഗമംഗലയിലാണ് സംഭവം. പതിനഞ്ചുകാരന്റെ കയ്യിലിരുന്ന തോക്ക് അബദ്ധത്തില്‍ പൊട്ടുകയായിരുന്നു. പഞ്ചിമ ബംഗാള്‍ സ്വദേശികളുടെ മകനായ അഭിജിത് ആണ് മരിച്ചത്.
ഞായറാഴ്ച വൈകിട്ട് 5.45 ഓടെയാണ് സംഭവം നടന്നത്. ഇവര്‍ ജോലി ചെയ്തുകൊണ്ടിരുന്ന കോഴിഫാമിലെത്തിയ മക്കള്‍ ഒരുമിച്ചിരുന്നു കളിക്കുകയായിരുന്നു. ഇതിനിടെ പതിനഞ്ചുകാരന്റെ കയ്യിലിരുന്ന തോക്ക് അബദ്ധത്തില്‍ പൊട്ടുകയായിരുന്നു. കുട്ടിയുടെ തലയ്ക്കാണ് വെടിയേറ്റതെന്നാണ് വിവരം. കുട്ടിയുടെ അമ്മയ്ക്ക് കാലിന് വെടിയേറ്റിരുന്നു. ഉടന്‍ തന്നെ ഇരുവരേയും തൊട്ടടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
നാല് വയസുകാരന് വലിയ രീതിയില്‍ രക്തസ്രാവമുണ്ടായിരുന്നു. ഇതാണ് മരണകാരണമായത്. കുട്ടിയുടെ അമ്മയെ തൊട്ടടുത്ത ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു.
ലൈസന്‍സുള്ള തോക്ക് നിരുത്തരവാദപരമായി സൂക്ഷിച്ചതിന് കോഴി ഫാം ഉടമക്കെതിരെ ആയുധനിയമപ്രകാരം പൊലിസ് കേസെടുത്തിട്ടുണ്ട്. 15 വയസുകാരനെതിരെയും കേസെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."