HOME
DETAILS

പ്രവാസികൾക്ക് സന്തോഷവാർത്ത; ആറു മാസത്തേക്കുള്ള വർക്ക് പെർമിറ്റിന് അനുമതി നൽകി ബഹ്റൈൻ

  
February 17, 2025 | 10:51 AM

Bahrain Introduces 6-Month Work Permit for Expats

മനാമ: ബഹ്റൈനിലെ പ്രവാസികൾക്ക് പുതിയ വർക്ക് പെർമിറ്റ് ഏർപ്പെടുത്തുന്നതായി ലേബർ മാർക്കറ്റ് റ​ഗുലേറ്ററി അതോറിറ്റി അറിയിച്ചു. ആറു മാസത്തേക്കുള്ള വർക്ക് പെർമിറ്റാണ് നൽകുക. അതേസമയം, നിലവിൽ രാജ്യത്ത് താമസിക്കുന്നവരും വാണിജ്യ മേഖലയിൽ ജോലി ചെയ്യുന്നവരുമായ പ്രവാസികൾക്കായിരിക്കും ഈ വർക്ക് പെർമിറ്റ് ലഭിക്കുക. ഒന്നു മുതൽ രണ്ടു വർഷം വരെയുള്ള വർക്ക് പെർമിറ്റാണ് ബഹ്റൈനിൽ നിലവിൽ അനുവദിച്ചിരുന്നത്.

വാണിജ്യ പ്രവർത്തനങ്ങൾ കൂടുതൽ സു​ഗമമാക്കാനും വിപണിയുടെ ആവശ്യകതകൾ നിറവേറ്റുന്നതിന്റെയും ഭാ​ഗമായാണ് ഈ പദ്ധതിയെന്ന് എൽഎംആർഎ അധികൃതർ വ്യക്തമാക്കി. ഈ പദ്ധതി നിലവിൽ ബഹ്റൈനിൽ താമസിക്കുന്ന പ്രവാസികൾക്ക് മാത്രമാണെന്നും പുതുതായി വിദേശത്തുനിന്ന് റിക്രൂട്ട്മെന്റ് നടത്തില്ലെന്നും അധികൃതർ പറഞ്ഞു. രാജ്യത്ത് നിലവിലുള്ള തൊഴിലാളി സമൂഹത്തെ പരമാവധി പ്രയോജനപ്പെടുത്തിക്കൊണ്ട് വാണിജ്യ മേഖലയിലേക്ക് പുതുതായി പ്രവാസി തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നത് കുറക്കാനാണ് പദ്ധതി ലക്ഷ്യമിടുന്നത്. പ്രാരംഭ ഘട്ടത്തിൽ വാണിജ്യ സ്ഥാപനങ്ങളുടെ സാമ്പത്തിക ക്ഷമതയും, സുസ്ഥിരതയും മെച്ചപ്പെടുത്താനും കൂടുതൽ കാര്യക്ഷമമാക്കാനും ഈ നടപടി സഹായിക്കും. ആറുമാസത്തേക്കുള്ള വർക്ക് പെർമിറ്റിന് അനുമതി ലഭിക്കുന്നത് മലയാളികളുൾപ്പടെയുള്ള പ്രവാസികൾക്ക് ഏറെ ​ഗുണകരമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Bahrain has announced a new labour reform, granting expats a six-month work permit, bringing cheer to the expat community and enhancing flexibility in the job market.

 

 

 

 

   



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പഠനയാത്ര മുടങ്ങി; വിദ്യാർഥികൾ നൽകിയ അഡ്വാൻസ് തുക തിരികെ നൽകിയില്ല; ടൂർ ഓപ്പറേറ്റർമാർക്ക് 1.25 ലക്ഷം രൂപ നഷ്ടപരിഹാരം വിധിച്ച് കോടതി

Kerala
  •  3 days ago
No Image

കൊടി സുനിയെ കണ്ണൂർ ജയിലിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് ഹരജി; സർക്കാരിന്റെ വിശദീകരണം തേടി ഹൈക്കോടതി

Kerala
  •  3 days ago
No Image

കയ്യിൽ കടിച്ചു, മുടി പിടിച്ച് വലിച്ചു; ഇൻഫ്ലുവൻസർ ദമ്പതികളുടെ തമ്മിൽ തല്ല്; ഭർത്താവിനെതിരെ കേസെടുത്ത് പൊലിസ്

Kerala
  •  3 days ago
No Image

മത്സ്യത്തൊഴിലാളികളുടെ വലയിൽ കോടികൾ വിലമതിക്കുന്ന 'തിമിംഗല ഛർദ്ദി' കുടുങ്ങി; വൻ നിധി കോസ്റ്റൽ പൊലിസിന് കൈമാറി

Kerala
  •  3 days ago
No Image

 'ഗുഡ് മോണിങ് കളക്ടർ' പദ്ധതിയുമായി ജില്ലാ ഭരണകൂടം: വിദ്യാർഥികൾക്ക് വയനാട് കളക്ടറുമായി സംവദിക്കാം

Kerala
  •  3 days ago
No Image

ഡല്‍ഹി സ്‌ഫോടനം: പ്രതികൾ ഉപയോഗിച്ചതെന്ന് കരുതുന്ന ചുവന്ന കാർ കണ്ടെത്തി; വാഹനം രജിസ്റ്റർ ചെയ്തത് വ്യാജരേഖകൾ ഉപയോഗിച്ചെന്ന് സംശയം

National
  •  3 days ago
No Image

മൂന്നാറിൽ വീണ്ടും ഓൺലൈൻ ടാക്സി തടഞ്ഞ് ടാക്സി ഡ്രൈവർമാർ; വിദേശ വനിതകൾക്ക് ദുരനുഭവം

Kerala
  •  3 days ago
No Image

റോഡ് അറ്റകുറ്റപ്പണി; ഷെയ്ഖ് ഖലീഫ ബിൻ സായിദ് ഇന്റർനാഷണൽ റോഡിൽ 10 ദിവസത്തെ താതാക്കാലിക ഗതാഗത നിയന്ത്രണം

uae
  •  3 days ago
No Image

സുരക്ഷാ ഭീഷണിയിൽ വിമാനത്താവളങ്ങൾ: ഇൻഡിഗോ, എയർ ഇന്ത്യ എക്സ്പ്രസിന് ബോംബ് ഭീഷണി; വാരണാസിയിൽ അടിയന്തര ലാൻഡിംഗ്

National
  •  3 days ago
No Image

ഡല്‍ഹി സ്‌ഫോടനം:  ചുവന്ന കാറിനായി തിരച്ചില്‍ ഊര്‍ജ്ജിതം, ഡല്‍ഹിയില്‍ ജാഗ്രതാ നിര്‍ദേശം

National
  •  3 days ago