HOME
DETAILS

SAUDI ARABIA Weather | വ്യാഴാഴ്ച വരെ സഊദിയില്‍ കനത്ത മഴ, ശക്തമായ കാറ്റിനും വെള്ളപ്പൊക്കത്തിനും സാധ്യത

  
Shaheer
February 17 2025 | 17:02 PM

Heavy rain strong winds and flooding expected in Saudi Arabia till Thursday

ദുബൈ: ഫെബ്രുവരി 20 വ്യാഴാഴ്ച വരെ സഊദി അറേബ്യയുടെ വിവിധ പ്രദേശങ്ങളില്‍ കനത്ത മഴ തുടരുമെന്ന് സൗദി നാഷണല്‍ സെന്റര്‍ ഓഫ് മെറ്റീരിയോളജി (എന്‍സിഎം) അറിയിച്ചു. റിയാദ്, ഹായില്‍, അല്‍ ഖാസിം, കിഴക്കന്‍ പ്രവിശ്യ, വടക്കന്‍ അതിര്‍ത്തികള്‍, മക്ക, മദീന എന്നിവിടങ്ങളില്‍ മഴ തുടരുമെന്നും എന്‍സിഎം അറിയിച്ചു.

മക്ക മേഖലയില്‍ മണല്‍ കാറ്റിനൊപ്പം മിതമായ തോതിലുള്ള മഴയ്ക്കും വെള്ളപ്പൊക്കത്തിനും സാധ്യതയുണ്ടെന്നും തായിഫ്, മെയ്‌സാന്‍, അദം, അല്‍ അര്‍ദിയത്ത്, അല്‍ മുവൈഹ്, ഖുര്‍മ, റാണിയ്യ, തുറൂബ, ബഹ്‌റ, അല്‍ ജുമും, ഖുലൈസ്, അല്‍ കാമില്‍ എന്നീ ഗവര്‍ണറേറ്റുകളില്‍ ആലിപ്പഴ വര്‍ഷത്തിനും സാധ്യതയുണ്ടെന്നും എന്‍സിഎം സൂചിപ്പിച്ചു.

അല്‍ ബഹയിലെ മിക്ക ഗവര്‍ണറേറ്റുകളിലും ചൊവ്വാഴ്ച വരെ നേരിയ മഴ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതേസമയം റിയാദ്, അല്‍ ഖാസിം, ഹായില്‍, നജ്‌റാന്‍, കിഴക്കന്‍ പ്രവിശ്യ, മദീന, വടക്കന്‍ അതിര്‍ത്തികള്‍, അല്‍ ജാഫ് എന്നിവിടങ്ങളിലും സമാനമായ കാലാവസ്ഥയുണ്ടാകുമെന്നാണ് കരുതുന്നത്. ഇതിനുപുറമേ മണല്‍ക്കാറ്റിനും സാധ്യതയുണ്ട്.

കാലാവസ്ഥയെയും ദുരിതബാധിത പ്രദേശങ്ങളെയും കുറിച്ചുള്ള അപ്‌ഡേറ്റുകള്‍ക്കായി തങ്ങളുടെ ആശയവിനിമയ മാര്‍ഗങ്ങള്‍ പിന്തുടരാന്‍ എന്‍സിഎം പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. ബന്ധപ്പെട്ട അധികാരികളുടെ നിര്‍ദ്ദേശങ്ങള്‍ പാലിക്കാനും കാലാവസ്ഥാ നിരീക്ഷണ വകുപ്പ് നിര്‍ദ്ദേശിച്ചു.

ജിദ്ദ, ഷുഐബ, അല്‍ ലീത്ത് എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 40-49 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റ് വീശുമെന്നും ഇതിനാല്‍ ദൃശ്യപരത കുറയാനും കടല്‍ പ്രക്ഷുബ്ധമാകാനും സാധ്യതയുണ്ടെന്നും ഇത് സമുദ്ര ഗതാഗതത്തെ ബാധിക്കുമെന്നും മറ്റൊരു റിപ്പോര്‍ട്ടില്‍ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. ഈ പ്രദേശങ്ങളില്‍ ഇന്ന് രാവിലെ 9 മുതല്‍ രാത്രി 11 വരെ മുന്നറിയിപ്പ് പ്രാബല്യത്തില്‍ ഉണ്ടാകും.

ജിദ്ദ ഉള്‍പ്പെടെയുള്ള മക്കയുടെ ചില ഭാഗങ്ങളില്‍ ഉച്ചയ്ക്ക് 1 മണി മുതല്‍ രാത്രി 9 മണി വരെ കാറ്റും മഴയും ഉണ്ടാകുമെന്നാണ് പ്രവചിക്കപ്പെടുന്നത്. അതേസമയം സിയേല്‍, വാദി അല്‍ ദവാസിര്‍ തുടങ്ങിയ പ്രദേശങ്ങള്‍ ഉള്‍പ്പെടെയുള്ള റിയാദില്‍ ഉച്ചകഴിഞ്ഞ് 3 മണി മുതല്‍ രാത്രി 11:00 വരെ ഇടിമിന്നലോടെയുള്ള മഴ ഉണ്ടാകാനിടയുണ്ട്.

വാഹനമോടിക്കുമ്പോള്‍ ജാഗ്രത പാലിക്കാനും, വെള്ളപ്പൊക്ക സാധ്യതയുള്ള പ്രദേശങ്ങള്‍ ഒഴിവാക്കാനും, സുരക്ഷ ഉറപ്പാക്കാന്‍ ഔദ്യോഗിക ഉറവിടങ്ങളില്‍ നിന്നുള്ള വിവരങ്ങള്‍ പിന്തുടരാനും കേന്ദ്രം എല്ലാവരോടും ആവശ്യപ്പെട്ടു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കാസ ക്രിസ്ത്യന്‍ സമൂഹത്തിനിടയില്‍ മുസ്‌ലിം വിദ്വേഷം വളര്‍ത്തുന്നു: സജി ചെറിയാന്‍; മുസ്‌ലിം ലീഗ് വര്‍ഗീയ രാഷ്ട്രീയം പ്രചരിപ്പിക്കുന്ന പാര്‍ട്ടിയെന്നും മന്ത്രി 

Kerala
  •  2 days ago
No Image

യാത്രക്കാരുടെ ശ്രദ്ധക്ക്; ഷാർജയിലെ ഈ പ്രധാന റോഡുകൾ രണ്ട് മാസത്തേക്ക് അടച്ചു

uae
  •  2 days ago
No Image

Gold Rate: കേരളത്തില്‍ ചാഞ്ചാട്ടം, ഗള്‍ഫില്‍ വില കൂടുന്നു, എങ്കിലും നാട്ടിലേക്ക് സ്വര്‍ണം വാങ്ങിയാല്‍ മെച്ചം; ഗള്‍ഫിലെയും കേരളത്തിലെയും സ്വര്‍ണവിലയിലെ വ്യത്യാസം 

Kuwait
  •  2 days ago
No Image

യുഎഇയിൽ ഡ്രോൺ സേവനങ്ങൾക്ക് ഇനി GCAA-യെ ആശ്രയിക്കേണ്ട; സേവനങ്ങൾ‍ക്ക് ഇനി drones.gov.ae വഴി അപേക്ഷിക്കാം

uae
  •  2 days ago
No Image

ന്യൂസിലന്‍ഡില്‍ സ്ത്രീയുടെ പല്ലിലെ അഴുക്കു നീക്കുന്നതിനിടെ കവിള്‍ തുളച്ച ഇന്ത്യന്‍ വംശജനായ ഡോക്ടര്‍ക്കെതിരേ കൂടുതല്‍ ആരോപണം 

Kerala
  •  2 days ago
No Image

പുരസ്കാരത്തുക പുസ്തകം വാങ്ങാൻ വായനശാലയ്ക്ക് തിരികെ നൽകി വേടൻ; ഒരു ലക്ഷം രൂപയ്ക്കൊപ്പം സമ്മാനമായി പുസ്തകങ്ങളും

Kerala
  •  2 days ago
No Image

'ഇത് തിരുത്തല്ല, തകര്‍ക്കല്‍' ഡോ, ഹാരിസിനെതിരെ രൂക്ഷ വിമര്‍ശനവുമായി സി.പി.എം മുഖപത്രം

Kerala
  •  2 days ago
No Image

ഡോക്ടര്‍ ഹാരിസ് മികച്ച ഡോക്ടറെന്നും കുനിഷ്ട് ഉള്ളതായി തോന്നിയില്ലെന്നും ബിനോയ് വിശ്വം

Kerala
  •  2 days ago
No Image

സാധാരണ യാത്രയെ ഒരു സംഗീതാനുഭവമാക്കി മാറ്റണോ? ഫുജൈറയിലെ “മ്യൂസിക്കൽ റോഡ്” ലേക്ക് പോകൂ

uae
  •  2 days ago
No Image

പുറപ്പെടുന്നതിന് മുൻപ് യന്ത്രത്തകരാർ; പുലർച്ചെ പുറപ്പെടേണ്ട ദുബൈ വിമാനം വൈകുന്നു

Kerala
  •  2 days ago

No Image

അത്യാസന്ന നിലയിലായ അത്യാഹിതവിഭാഗം; നല്‍കാവുന്ന ചികിത്സയാണെങ്കില്‍ പോലും തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് റഫര്‍ ചെയ്യുമെന്ന ചീത്തപ്പേര്; എന്തിനോ വേണ്ടി പാരിപ്പള്ളി മെഡിക്കല്‍ കോളജ്

Kerala
  •  2 days ago
No Image

ആനയുണ്ട് തൃശൂരിൽ; തോട്ടികിട്ടാനുണ്ടോ? സൗകര്യങ്ങൾ പലതും ഉണ്ട്, പ്രവര്‍ത്തിപ്പിക്കാന്‍ ഡോക്ടര്‍മാരും ജീവനക്കാരുമില്ല.

Kerala
  •  2 days ago
No Image

മാനന്തവാടി ജില്ലാ ആശുപത്രിയുടെ പേര് മെഡിക്കൽ കോളജ് എന്നാക്കി; പക്ഷേ ​ഗുണം ഒന്നുമില്ല; ക്രിട്ടിക്കലായ രോ​ഗികൾ ചികിത്സയ്ക്ക് ചുരമിറങ്ങുക തന്നെ വേണം

Kerala
  •  2 days ago
No Image

ആവശ്യത്തിന് ഡോക്ടര്‍മാരില്ല, ജീവൻരക്ഷാ മരുന്നുകള്‍ ഇല്ല, മെഡിക്കല്‍ ഉപകരണങ്ങള്‍ പലതും പ്രവര്‍ത്തനരഹിതം; സർക്കാർ അവ​ഗണനയിൽ തളർന്ന് പരിയാരം

Kerala
  •  2 days ago
No Image

ഷെയ്ഖ് സായിദ് റോഡ് നവീകരണം പൂര്‍ത്തിയായി; യാത്രാസമയം 40% കുറവ്; അല്‍ മെയ്ദാന്‍ സ്ട്രീറ്റിലേക്കുള്ള എക്‌സിറ്റ് വീതി കൂട്ടി, ശേഷി ഇരട്ടിയാക്കി

uae
  •  2 days ago
No Image

കൊടിഞ്ഞി ഫൈസല്‍ വധം: വിചാരണ ആരംഭിച്ചു; വിചാരണ, നടപടി ഒമ്പത് വര്‍ഷത്തിന് ശേഷം, പ്രതികള്‍ 16 ആര്‍.എസ്.എസ് , വി.എച്ച് .പി പ്രവര്‍ത്തകര്‍

Kerala
  •  2 days ago
No Image

പ്രസവവാർഡില്ല, കുട്ടികളുടെ വാർഡില്ല, മാലിന്യസംസ്‌കരണ പ്ലാന്റ് ഇല്ല; ചെറിയ രോഗവുമായി ചെന്നാൽ ചിലപ്പോൾ വലിയ രോഗവും കൂടെപ്പോരും; അസൗകര്യങ്ങളുടെ നടുവിൽ കോന്നി മെഡിക്കൽ കോളജ്

Kerala
  •  2 days ago
No Image

ഹൃദ്രോഗ വിദഗ്ധനില്ല; മരുന്ന് ക്ഷാമം രൂക്ഷം; താലൂക്ക് ആശുപത്രിയുടെ നിലവാരം പോലുമില്ലാത്ത ഇടുക്കി ഗവ.മെഡിക്കൽ കോളജ്

Kerala
  •  2 days ago