വമ്പിച്ച ഓഫറുകളുമായി ലുലു റമദാൻ സൂഖ്
കുവൈത്ത് സിറ്റി : വമ്പിച്ച ഓഫറുകളുമായി ലുലു റമദാൻ സൂഖ് ഉദ്‌ഘാടനം ലുലു അൽറായ് ഔട്ലെറ്റിൽ നടന്നു. നാമ ചാരിറ്റി അടക്കമുള്ള വിവിധ ചാരിറ്റി സംഘടനകളുടെ പ്രതിനിധികൾ ലുലു ഉന്നത മാനേജ്‍മെന്റിനൊപ്പം ഉദ്‌ഘാടന ചടങ്ങിൽ പങ്കെടുത്തു. വീട്ടുപകരണങ്ങൾ ഉൾപ്പെടെ നോമ്പുതുറയുടെ പ്രത്യേക വിഭവമായ ഈത്തപ്പഴം അടക്കംമികച്ച ഉൽപ്പന്നങ്ങൾ പ്രത്യക വിലക്കിഴിവിൽ ലുലു റമദാൻ സൂക്ക്ന്റെ പ്രത്യേകതയാണ്.
പ്രിയപ്പെട്ടവർക്ക് നൽകാനായി 5 ,10, 25 , 50 എന്നിങ്ങനെ വിവിധ കുവൈത്ത് ദീനാർ മൂല്യങ്ങളിലുള്ള ഗിഫ്റ്റ് കാർഡുകൾ ലുലു പുറത്തിറക്കിയിട്ടുണ്ട്. ഉപഭോക്താക്കൾ നേരിട്ട് പണം കൈമാറുന്നതിന് പകരം സൗകര്യപ്രദമായി ഇത്തരം സമ്മാന കാർഡുകൾ വാങ്ങി തങ്ങൾക്കു പ്രിയപ്പെട്ടവർക്കായി നൽകാനാവും. 10, 15 കുവൈത്ത് ദിനാർ മൂല്യമുള്ള റമദാൻ ഉപഭോഗ കിറ്റുകളും ലുലുവിന്റെ എല്ലാ ഔട്ട്ലെറ്റ്കളിലും ലഭ്യമാണ്. പഴങ്ങളും പച്ചക്കറി വിഭവങ്ങളും പുതിയതും ശീതീകരിച്ചതുമായ മൽസ്യ – മാംസ ഉൽപ്പന്നങ്ങൾ റമദാനിലുടനീളം പ്രത്യക ഓഫറുകളിൽ നൽകുമെന്ന് ലുലു മാനേജ്‍മെന്റ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."