ആദിവാസികളെക്കുറിച്ച് മന്ത്രി നടത്തിയ പരാമര്‍ശം പിന്‍വലിക്കണമെന്ന്
കാക്കനാട്: എയ്ഡഡ് വിദ്യാഭ്യാസ മേഖലയിലെ നിയമനങ്ങളില്‍ പട്ടിക വിഭാഗങ്ങള്‍ക്ക് സംവരണം ഏര്‍പ്പെടുത്തുക, ആദിവാസി മേഖലയിലെ പ്രശ്നത്തെ സംബന്ധിച്ച് പട്ടികജാതി വകുപ്പ് മന്ത്രി നിയമസഭയില്‍ നടത്തിയ പരാമര്‍ശം പിന്‍വലിക്കണമെന്നു കേരള സംബവര്‍ സൊസൈറ്റി സംസ്ഥാന വനിത യുവജന സംഗമം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
ഇന്നലെ രാവിലെ കാക്കനാട് എല്‍.പി സ്കൂളില്‍ നടന്ന സമ്മേളനം പി.ടി തോമസ് എം.എല്‍.എ ഉദഘാടനം ചെയ്തു. വനിത സമാജം സംസ്ഥാന പ്രസിഡന്റ് ഭാനുമതി ജയപ്രകാശ് അധ്യക്ഷത വഹിച്ചു. കെ.എസ്.എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ഐ ബാബു കുന്നത്തൂര്‍, യുവജന സംസ്ഥാന പ്രസിഡന്റ് പി.എം സുബ്രഹ്മണ്യന്, സ്വാഗത സംഘം വൈസ് ചെയര്മാന് എ.കെ അയ്യപ്പന്‍കുട്ടി, സംസ്ഥാന സെക്രട്ടറി പി.എന്‍ പുരുഷോത്തമന്, യുവജന വനിത സമാജം സംസ്ഥാന ഭാരവാഹികളായ കെ. ലേഖ, പി.ഷൈജി, നഗരസഭ കൗണ്‍സിലര്‍മാരായ എം.ടി ഓമന, ദിവ്യ പ്രമോദ്, ലിജി സുരേഷ്, ഷീലാ ചാരു, തുടങ്ങിയവര്‍ പ്രസംഗിച്ചു.
വൈകിട്ട് നടന്ന കലാമേള തണ്ടാന്‍ മഹാസഭ ജനറല്‍ സെക്രട്ടറി രാജപ്പന് താജുകുളം ഉദ്ഘാടനം ചെയ്തു.
കെ എസ് എസ് സംസ്ഥാന ഭാരവാഹികളായ പപ്പന് വെണ്മനാട്, എംജി രാമചന്ദ്രന്, കെ.കെ കുമാരന് തുടങ്ങിയവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."