അമ്പലപ്പുഴ ഡിവിഷനില്‍ 81.5 ലക്ഷത്തിന്റെ പദ്ധതി
അമ്പലപ്പുഴ : ആലപ്പുഴ ജില്ലാ പഞ്ചായത്തിന്റെ 2016-17 വര്‍ഷത്തെ പദ്ധതിയില്‍ ഉള്‍പ്പെടുത്തി അമ്പലപ്പുഴ ഡിവിഷനില്‍ 81.5 ലക്ഷം രൂപയുടെ പദ്ധതിയ്ക്ക് ഭരണാനുമതി ലഭിച്ചു.
അമ്പലപ്പുഴ തെക്ക് ഗ്രാമപഞ്ചായത്തിലെ കച്ചേരിമുക്കില്‍ എന്‍.എച്ച്. മുതല്‍ ഉര്‍സല ആശുപത്രി വരെയുള്ള റോഡ് വീതി കൂട്ടി ടാര്‍ ചെയ്യുന്നതിനായി അഞ്ച് ലക്ഷം രൂപയും പുറക്കാട് ഗ്രാമപഞ്ചായത്തിലെ കരൂര്‍ മാത്തേരി - റിയാസ് മന്‍സില്‍ റോഡ് ടാര്‍ ചെയ്യുന്നതിനായി 6.5 ലക്ഷം രൂപയും, തകഴി ഗ്രാമപഞ്ചായത്തിലെ കുന്നുമ്മ ജുമാ മസ്ജിദ് - റെയില്‍വേ ഗെയ്റ്റ് വരെയുള്ള റോഡ് ടാര്‍ ചെയ്യുന്നതിനായി 10 ലക്ഷം രൂപയുമാണ് പശ്ചാത്തല മേഖലയില്‍ അനുവദിച്ചിട്ടുള്ളത്.
കൂടാതെ അമ്പലപ്പുഴ തെക്ക് ഗ്രാമപഞ്ചായത്തിലെ കരുമാടി, പടിഞ്ഞാറെ ഇടംപാടം പാടശേഖരത്തിനു നടുവിലൂടെ ബണ്ടു നിര്‍മ്മാണത്തിനായി 10 ലക്ഷം രൂപയും വെള്ളക്കട തെക്കേ മേലത്തുങ്കരി പാടശേഖരം മോട്ടോര്‍ത്തറ മുതല്‍ റെയില്‍വേ ലൈന്‍ വരെ വാച്ചാല് കെട്ടി സംരക്ഷിക്കുന്നതിനായി 10 ലക്ഷം രൂപയും അമ്പലപ്പുഴ തെക്ക് ഗ്രാമപഞ്ചായത്തില്‍ പട്ടികജാതി ശ്മശാനം റോഡിനും, വൈദ്യുതീകരണത്തിനും, വാട്ടര്‍ കണക്ഷനുമായി 15 ലക്ഷം രൂപയും അമ്പലപ്പുഴ വടക്ക് ഗ്രാമപഞ്ചായത്തിലെ വളഞ്ഞവഴി ഹരിജണ് കോളനിയ്ക്കായി 5 ലക്ഷം രൂപയും അനുവദിച്ചു. ഡിവിഷനിലെ ജില്ലാ പഞ്ചായത്ത് നിയന്ത്രണത്തിലുള്ള സ്കൂളുകളായ കെ.കെ.കുഞ്ചുപിള്ള മെമ്മോറിയല്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍, കാക്കാഴം ഗവ: ഹയര്‍ സെക്കണ്ടറി സ്കൂള്‍, അമ്പലപ്പുഴ ഗവ: മോഡല്‍ എച്ച്.എസ്.എസ്., തോട്ടപ്പള്ളി നാലുചിറ ഹൈസ്കൂള്‍ എന്നിവയ്ക്ക് 5 ലക്ഷം രൂപ വീതവുമാണ് അനുവദിച്ചിട്ടുള്ളത്. പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിനായി ബന്ധപ്പെട്ടവര്‍ കാര്യക്ഷമമത കാണിക്കണമെന്ന് ജില്ലാ പഞ്ചായത്ത് അംഗം എ.ആര്. കണ്ണന് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."